നികുതി വെട്ടിക്കാൻ വ്യാജ രേഖ തയ്യാറാക്കി; സുരേഷ് ഗോപി എംപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

നികുതിവെട്ടിക്കാന്‍ വ്യാജ രേഖ തയ്യാറാക്കിയതിന് എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാണ് കേസെടുത്തത്. വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റ്‍ ചെയ്തതിന്‍റെ രേഖകൾ മാധ്യമങ്ങൾ വഴിയാണ് പൊലീസിന് ലഭിച്ചത്.

ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംസ്ഥാനത്തിന് 40 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.

സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എംപി ആയതിന് ശേഷവും മുമ്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ള ചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ്- 3 സിഎ എന്ന വിലാസത്തിലാണ് സുരേഷ്‌ഗോപി രജ്സ്റ്റര്‍ ചെയ്തത്. അമിത വേഗത്തില്‍ വാഹനമോടിച്ചതിന് പിഴയടച്ചില്ലെന്ന ആക്ഷേപവും സുരേഷ് ഗോപിക്കെതിരെയുണ്ട്.

Latest Stories

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്

എവിടെയും എപ്പോഴും കരുതലിന്റെ കരങ്ങൾ; ഇന്ന് ലോക റെഡ് ക്രോസ് ദിനം...

റൊണാൾഡോയുടെയും മെസിയുടെയും കൂടെ ഒരേ ടീമിൽ കളിച്ചിട്ടുണ്ട്, അവന്മാരെക്കാൾ കേമൻ ആയിട്ടുള്ള താരം വേറെ ഉണ്ട്; ബ്രസീലിയൻ ഇതിഹാസത്തിന്റെ നോട്ടത്തിൽ ഗോട്ട് അയാൾ

അൻപ് ദാസ് നായകനായി പുതിയ ലോകേഷ് ചിത്രം വരുന്നു; വെളിപ്പെടുത്തി അർജുൻ ദാസ്

രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടുകെട്ടുകള്‍ കിട്ടി; അംബാനിയെയും അദാനിയെയും കുറിച്ച് മിണ്ടുന്നില്ലെന്ന് മോദി

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ'; ഇന്ത്യന്‍ ജനതയെ വംശീയമായി വേര്‍തിരിച്ച് സാം പിട്രോഡ

'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നു, നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കി: മജു