ഡി.വൈ.എഫ്.ഐയെ പ്രശംസിച്ച് ചെന്നിത്തല; നന്ദിയറിയിച്ച് എ.എ റഹിം

ഡിവൈഎഫ്യെ പ്രശംസിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നന്ദി പറഞ്ഞ് രാജ്യസഭ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റഹിം നന്ദിയറിയിച്ചത്. കോവിഡ് കാലത്ത് ഡിവൈഎഫ്ഐ നന്നായി പ്രവർത്തിച്ചെന്നും ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയപൂർവം പദ്ധതി മാതൃകയാണെന്നും ചെന്നിത്തല പറയുന്ന വീഡിയോയും ഷെയർ ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് യൂത്ത് കോൺ​ഗ്രസിന്റെ യൂത്ത് കെയറിൽ കെയറുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.

ചെന്നിത്തലയുടെ ഡിവൈഎഫ്ഐയെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദിയെന്ന് റഹീം കുറിച്ചു. നേരത്തെ കെ സുധാകരനും സമാനസ്വഭാവമുള്ള തുറന്നുപറച്ചിൽ നടത്തിയിട്ടുണ്ട്. നിസ്വാർത്ഥമായി നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസിനും സാധിക്കട്ടെയെന്നും റഹീം കുറിപ്പിലൂടെ പറയുന്നു.

ഫഎയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

“ഓരോ യുവജന സംഘടനയ്ക്കും അവരുടേതായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ട്. യുവത്വത്തെ ആവേശഭരിതമാക്കാനും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുമുള്ള മഹത്തായ പോരാട്ടത്തിൽ അവരെ അണിനിരത്താനും ഇന്ന് ചരിത്രപരമായ ബാധ്യതയുണ്ട്. ചെറുപ്പത്തെ പരമാവധി രാഷ്ട്രീയ പ്രബുദ്ധമാക്കാനും അവരിലെ സാമൂഹ്യപ്രതിബദ്ധത വളർത്താനും ഓരോ യുവജന സംഘടനയും നിരന്തരം ശ്രമിക്കേണ്ടതുണ്ട്. ഡിവൈഎഫ്ഐയുടെ പ്രധാന പരിഗണന മേല്പറഞ്ഞ കാര്യങ്ങളിലാണ്. സ്നേഹവും കരുതലും സാന്ത്വനവുമായി, സാമൂഹ്യ പ്രതിബദ്ധതയുടെ, നന്മയുടെ അടയാളമായി ഡിവൈഎഫ്ഐ, നിസ്വാർത്ഥവും ത്യാഗനിർഭരവുമായ അതിന്റെ
യാത്ര തുടരുന്നു.

മറ്റ് യുവജന സംഘടനകളും ഇത്തരം സാമൂഹ്യമായ കടമകൾ ഡിവൈഎഫ്‌ഐയെപ്പോലെതന്നെ നിർവഹിച്ചാൽ സമൂഹത്തിൽ അത് വലിയ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും.ഉയർന്ന പുരോഗമന രാഷ്ട്രീയ മൂല്യങ്ങൾ പിന്തുടരാതെ അത് സാധ്യവുമാവില്ല. ശ്രീ രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐ യെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി.നേരത്തെ ശ്രീ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട്. നിസ്വാർത്ഥമായി നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസ്സിനും സാധിക്കട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.”

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ