റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത് 981 ഗ്രാം എംഡിഎംഎ; 'പ്രതി ലക്ഷ്യം വച്ചിരുന്നത് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും'

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 981 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് എക്സൈസ്. വെള്ളമുണ്ട സ്വദേശി ഇസ്മയിലില്‍ നിന്നാണ് ഒരു കിലോയോളം വരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും എക്സൈസ് ഇന്റലിഡന്‍സ് വിഭാഗവും ചേര്‍ന്നാണ് റെയില്‍ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. അതേസമയം കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.

രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയില്‍ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് 981 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെതിരെ മറ്റു കേസുകളൊന്നുമില്ല. പിടികൂടിയ എംഡിഎംഎ വലിയ അളവില്‍ ഉള്ളത് കൊണ്ട് ഒരു വലിയ കണ്ണി പിന്നിലുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നത്. അതുകൊണ്ട് തന്നെ സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ വിശദമായ ചോദ്യം ചെയ്യല്‍ നടന്ന് വരികയാണെന്ന് എക്സൈസ് അറിയിച്ചു.

ദില്ലിയില്‍ നിന്നും എത്തിച്ച എംഡിഎംഎ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്. കൊയിലാണ്ടി, വടകര തുടങ്ങിയ മേഖലയില്‍ എത്തിച്ച് വിതരണം നടത്താനായിരുന്നു പ്രതിയുടെ നീക്കം. യുവാക്കളെയും വിദ്യാര്‍ത്ഥികളെയുമാണ് പ്രതി ഉന്നം വെച്ചിരുന്നത്. കഴിഞ്ഞ മാസം മുപ്പതിന് ദില്ലിയില്‍ നിന്നും ഒരു ആഫ്രിക്കക്കാരനില്‍ നിന്നാണ് ഇസ്മയിൽ എംഡിഎംഎ വാങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി