തിരുവനന്തപുരത്ത് 9600 കിലോ പഴകിയ മീന്‍ പിടികൂടി

തിരുവനന്തപുരം അഞ്ചുതെങ്ങ് മാര്‍ക്കറ്റില്‍ നിന്നും 9600 കിലോ പഴകിയ മല്‍സ്യം പിടിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നല്‍ പരിശോധനയിലാണ് പഴകിയ മീനുകള്‍ കണ്ടെടുത്തത്.

സ്വകാര്യ വ്യക്തിയുടെ മത്സ്യലേല ചന്തയില്‍ നിന്നാണ് മീന്‍ പിടിച്ചത്. മീനില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകള്‍ ഊര്‍ജിതമായെങ്കിലും പഴകിയ മത്സ്യങ്ങള്‍ ഇപ്പോഴും വിപണിയില്‍ സുലഭമാണ്. കഴിഞ്ഞദിവസം കരീലക്കുളങ്ങരയില്‍ മത്സ്യം വാങ്ങിയ കുടുംബം മീന്‍ വെട്ടുന്നതിനിടെ കണ്ടത് അതിനുള്ളില്‍ നിന്നും നുരച്ചിറങ്ങുന്ന പുഴുക്കളെയാണ്.

അടുത്ത ആഴ്ച്ച ട്രോളിംഗ് നിരോധനം കൂടി ആരംഭിക്കുന്നതോടെ, വീണ്ടും വിപണിയില്‍ പഴകിയ മത്സ്യങ്ങള്‍ ഇടം പിടിക്കുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'