പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേർ, ഒരാൾ മുൻ ജില്ലാ ജഡ്ജി; കോടതിയിൽ റിപ്പോർട്ട് നൽകി എൻഐഎ

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ ഒരാൾ മുൻ ജില്ലാ ജഡ്ജിയാണെന്നും എൻഐഎ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് എൻഐഎ കോടതിയിൽ റിപ്പോർട്ട് നൽകി. ശ്രീനിവാസൻ വധക്കേസിൽ പിടിയിലായ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്.

മുഹമ്മദ് ബിലാൽ,റിയാ സുദീന്‍, അൻസാർ കെ പി,സഹീർ എന്നിവരുടെ ജാമ്യ അപേക്ഷയെ എതിർത്തപ്പോഴാണ് എൻഐഎ വിശദാംശങ്ങൾ കോടതിയിൽ നൽകിയത്. ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടിക ലഭിച്ചെന്നും എൻഐഎ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ അയൂബിന്റെ വീട്ടിൽ നിന്നും 500 പേരുടെ പട്ടികയാണ് പിടിച്ചെടുത്തത്.

അതേസമയം ആലുവ പെരിയാർവാലിയിൽ നിന്ന് 232 പേരുടെ പട്ടികയും കിട്ടി. പെരിയാർവാലി യിലെ പിഎഫ്ഐ ഓഫീസിൽ നിന്ന് ഏറ്റവും ലക്ഷ്യമിടുന്ന ഹിറ്റ് ലിസ്റ്റ് ചെയ്ത അഞ്ചുപേരുടെ പട്ടിക പിടിച്ചെടുത്തു. ഈ ലിസ്റ്റിലാണ് മുൻ ജില്ലാ ജഡ്ജിയുമുള്ളത്. 2022 സെപ്തംബർ 28നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറക്കിയത്.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'