ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയ്ക്കായി ചെലവഴിച്ചത് 57 ലക്ഷം; കെവി തോമസിന്റെ വിമാന യാത്രയ്ക്ക് മാത്രം ഏഴ് ലക്ഷം

കേന്ദ്ര സര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി കേരളത്തിന്റെ താത്പര്യങ്ങള്‍ ദേശീയ തലത്തില്‍ സംരക്ഷിക്കാന്‍ നിയോഗിച്ച പ്രത്യേക പ്രതിനിധിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 57,41,897 രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ നിരന്തരം അവഗണിക്കുന്നുവെന്നതാണ് എല്‍ഡിഎഫ് വാദം.

ഇതിന് ഒരു പരിഹാരമായാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ മന്ത്രി കെവി തോമസിനെ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്. കെവി തോമസിന് ഓണറേറിയമായും മറ്റ് ഇനങ്ങളിലുമായി നല്‍കിയ പ്രതിഫലം 19.38 ലക്ഷം രൂപയാണ്. കെവി തോമസിന്റെ ഓഫീസിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും മറ്റ് അലവന്‍സുകളുമായി നല്‍കിയത് 29.75 ലക്ഷം രൂപയാണ്.

കെവി തോമസിന്റെ വിമാന യാത്രയ്ക്കായി 7,18,460 രൂപ ചെലവഴിച്ചപ്പോള്‍ ഇന്ധനത്തിനായി 95,206 രൂപയും നല്‍കി. വാഹന ഇന്‍ഷുറന്‍സ് ഇനത്തില്‍ 13,431 രൂപയും ഓഫീസ് ചെലവുകള്‍ക്കായി 1000 രൂപയും നല്‍കി. 2023 ജനുവരി 19ന് ആയിരുന്നു സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കെവി തോമസ് ക്യാബിനറ്റ് പദവിയോടെ ചുമതലയേറ്റത്.

എന്നാല്‍ കെവി തോമസിനായി സര്‍ക്കാര്‍ ഇത്രയേറെ പണം ചെലവഴിച്ചിട്ടും കേന്ദ്ര അവഗണന തുടരുന്നുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെയാണ് പുറത്തുവന്ന കണക്കുകള്‍ ചോദ്യം ചെയ്യുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ മുന്‍ എംപി എ സമ്പത്ത് ആയിരുന്നു പ്രത്യേക പ്രതിനിധി.

Latest Stories

ഏഷ്യാ കപ്പ് 2025: സൂപ്പർ താരത്തിന്റെ ടി20 തിരിച്ചുവരവ് ഉറപ്പായി; ഹാർദിക് പാണ്ഡ്യയ്ക്ക് ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയനാകണം

തന്റെ ബയോപിക്കിൽ ആര് നായകനാവണമെന്ന് പറഞ്ഞ് സഞ്ജു; മോഹൻലാലിന്റെ ബോളിങ് കണ്ടിട്ടുണ്ട്, അദ്ദേഹം വേണ്ടെന്ന് പറഞ്ഞ് അശ്വിൻ

“ഇദ്ദേഹത്തെ പോലൊരു വിക്കറ്റ് കീപ്പർ ഇതുവരെ ജനിച്ചിട്ടില്ല”: ഇതിഹാസ താരത്തെ പ്രശംസിച്ച് അസ്ഹറുദ്ദീൻ, അത് ധോണിയല്ല!

വോട്ടുകൊള്ളയില്‍ തലസ്ഥാനത്തെ പോര്‍മുഖമാക്കി പ്രതിപക്ഷ പ്രതിഷേധം; ഭരണഘടന സംരക്ഷിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; പ്രതിപക്ഷ നേതാവിനെ അടക്കം അറസ്റ്റ് ചെയ്ത് നീക്കുന്നു

“ടീം മീറ്റിംഗുകളിൽ അവൻ ഉറക്കത്തിലായിരിക്കും, പക്ഷേ ടീമിനായി പ്രധാനപ്പെട്ട റൺസ് നേടും”; ആർആർ ബാറ്ററെ കുറിച്ച് സഞ്ജു സാംസൺ

'പ്രതിപക്ഷ നേതാവിന്റെ ഗൗരവമായ ആരോപണങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തുന്ന ഇലക്ഷൻ കമ്മീഷനാണ് ഇന്ത്യയിൽ ഉള്ളത്'; രാഹുൽ ഗാന്ധിയുടെ വോട്ട്കൊള്ള വെളിപ്പെടുത്തലിൽ തോമസ് ഐസക്

ശ്വേതാ മേനോന്റെ പേരിലുളള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'നിരൂപണത്തോട് അസഹിഷ്ണുതയുളളവർ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാൽ മതിയെന്നുവെക്കണം'; തുറന്നുപറഞ്ഞ് അശ്വന്ത് കോക്ക്

'സിന്ധു നദിയിൽ ഇന്ത്യ ഒരു അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി