രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനം 5219 കോടി; 1166.69 കോടിയുമായി എറണാകുളം മുന്നില്‍; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തത് 8,86,065 ആധാരങ്ങള്‍

2023-24 സാമ്പത്തിക വര്‍ഷത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനം 5219.34 കോടി രൂപ ആയതായി രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീധന്യാ സുരേഷ് അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ രജിസ്‌ട്രേഷന്റെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാവുകയും, 5662.12 കോടി വരുമാനം നേടുകയും ചെയ്തിരുന്നു. 2022-23 സാമ്പത്തിവര്‍ഷത്തില്‍ 10,36,863 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8,86,065 ആധാരങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.

എറണാകുളം ജില്ലയിലാണ് വരുമാനം കൂടുതല്‍, 1166.69 കോടി രൂപ. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ വരുമാനം വയനാട് ജില്ലയിലാണ്, 115.02 ശതമാനം. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ വരുമാന ലക്ഷ്യത്തിന്റെ 90 ശതമാനത്തിലധികവും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകള്‍ 80 ശതമാനത്തിലധികവും നേടി.

Latest Stories

ആരൊക്കെ വന്നാലും പോയാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ അവൻ ഉണ്ടാക്കിയ ഓളത്തിന്റെ പകുതി വരില്ല, ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹം: മുഹമ്മദ് കൈഫ്

IPL 2024: ക്രിക്കറ്റ് ലോകത്തിന് വമ്പൻ ഞെട്ടൽ, വിരമിക്കൽ സംബന്ധിച്ച് അതിനിർണായക അപ്ഡേറ്റ് നൽകി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

'ജുഡീഷ്യറിയോടുള്ള അവഹേളനം'; കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് സുപ്രീംകോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാർ

'പുഴു' സിനിമയുടെ സംവിധായികയും എഴുത്തുകാരനും മറുപടി പറയണം; മമ്മൂട്ടിയെ മതതീവ്ര ആശയങ്ങളുടെ അജണ്ടയുമായി കൂട്ടികെട്ടേണ്ട; പിന്തുണച്ച് ബിജെപി

പഴയത് പോലെ ചിരിക്കും കളിക്കും സമയമില്ല, ടീം അംഗങ്ങൾക്ക് അപായ സൂചന നൽകി സഞ്ജു സാംസൺ; നൽകിയിരിക്കുന്നത് കർശന നിർദേശങ്ങൾ

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്