സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 42 പേർ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്

സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 42 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്. സംഭവം അത്യന്തം വേദനാജനകമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ദാരുണ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 പേർ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണ്. മക്കയിലെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചതെന്നാണ് മനസിലാക്കുന്നത്.
ദാരുണ സംഭവത്തിൽ
അനുശോചനം രേഖപ്പെടുത്തുന്നു.

സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 42 പേർക്ക് ദാരുണാന്ത്യം. ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരാണ് മരിച്ചത്. മക്കയിൽ നിന്ന് പുറപ്പെട്ട ഉംറ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നവരെന്നാണ് റിപ്പോർട്ട്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. തീര്‍ഥാടകര്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടെന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1:30) അപകടം നടന്നത്.

Latest Stories

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

സൂര്യകുമാർ യാദവിനെ പുറത്താക്കിയതിന് പിന്നിൽ ഗൗതം ഗംഭീർ; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിലെ അടിപിടി; ബെൻ സ്റ്റോക്സ് ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി