കൊടുങ്ങല്ലൂരില്‍ വിഷവാതകം ശ്വസിച്ച് നാലംഗകുടുംബം മരിച്ച നിലയില്‍

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ച നിലയില്‍. മരിച്ചത് ആഷിഫ് (40) അസീറ(34) മക്കളായ അസ്ഹ ഫാത്തിമ (14), അനോനീസ(8) എന്നിവരാണ്. ആഷിഫ് സോഫ്വെയര്‍ എന്‍ജിനീയറാണ്. വിഷവായു സൃഷ്ടിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം.

വീടിനകത്ത് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വീടിന്റെ ജനലുകള്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു.

മികച്ച രീതിയില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് അടുത്തിടെ വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി പറയുന്നു. വീട് ജപ്തി ഭീഷണിയില്‍ ആയിരുന്നെന്നും സൂചനയുണ്ട്. പൊലീസ് ഈ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതേയുള്ളു. വീട്ടിലെ മറ്റംഗങ്ങള്‍ താഴത്തെ നിലയിലും അഷിക്കും ഭാര്യയും മക്കളും മുകള്‍ നിലയിലുമാണു താമസിച്ചിരുന്നത്.

രാവിലെ പതിവു സമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ താഴെയുള്ളവര്‍ മുറിയില്‍ മുട്ടിവിളിച്ചു. എന്നാല്‍ തുറന്നില്ല. ഒടുവില്‍ അയല്‍ക്കാരെത്തി മുകള്‍ നിലയില്‍ കയറി ജനലിലൂടെ നോക്കിയപ്പോഴാണ് എല്ലാവരും മരിച്ചനിലയില്‍ കിടക്കുന്നതു കണ്ടത്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ