'കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനം, ഇനി ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ നാളുകൾ'; വി.ഡി. സതീശന് അഭിനന്ദനമറിയിച്ച് വി. ടി. ബൽറാം

നീണ്ട ചർച്ചകൾക്കും ജനരോഷ പ്രകടനങ്ങൾക്കും ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച വി. ഡി. സതീശനെ അഭിനന്ദിച്ച് വി.ടി. ബൽറാം. ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിച്ചിട്ടില്ലാത്ത വിധം അഭൂതപൂർവ്വമായ ജനകീയതയുടെ തേരിലേറി കേരള ഭരണത്തിൻ്റെ തലപ്പത്തേക്ക് കടന്നുവരുന്ന പ്രിയ വി.ഡി.സതീശന് ഹാർദ്ദമായ അഭിനന്ദനങ്ങൾ എന്നാണ് വി.ടി. ബൽറാം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പങ്കുവച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അങ്ങനെ കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമിതാ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നു. കേരളം മനസ്സുകൊണ്ട് എന്നേയെടുത്ത തീരുമാനത്തിന് ഇതാ ഔപചാരികതയുടെ കയ്യൊപ്പ് ചാർത്തപ്പെട്ടിരിക്കുന്നു.
ജനഹിതം മാനിച്ചുകൊണ്ടല്ലാതെ ഒരു യഥാർത്ഥ ജനാധിപത്യ പാർട്ടിക്ക് തീരുമാനമെടുക്കാനാവില്ല. സോദ്ദേശ്യമായ ജനവികാരത്തെ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിച്ചിട്ടില്ലാത്ത വിധം അഭൂതപൂർവ്വമായ ജനകീയതയുടെ തേരിലേറി കേരള ഭരണത്തിൻ്റെ തലപ്പത്തേക്ക് കടന്നുവരുന്ന പ്രിയ വി.ഡി.സതീശന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. കോൺഗ്രസിൻ്റേയോ യുഡിഎഫിൻ്റേയോ മാത്രം മുഖ്യമന്ത്രിയായല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയായാണ് വി.ഡി.സതീശൻ്റെ ഈ വരവ്.

ഇനി ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ നാളുകളാണ്.
വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട്,
പ്രതീക്ഷകൾ കാത്തുകൊണ്ട്,
നല്ല ഭാവിയുടെ സ്വപ്നങ്ങൾ കണ്ടുകൊണ്ട്.
നമുക്കൊരുമിച്ച് ചുവടുവയ്ക്കാം.
നമുക്കതിന് കഴിയും,
കാരണം,
ഇത് കേരളമാണ്.
നമ്മുടെ മുഖ്യമന്ത്രി വി.ഡി. സതീശനാണ്’ എന്നാണ് കുറിപ്പിൽ.

അതേസമയം, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ‍ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുട‌െ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രി. മന്ത്രിയാകാതെ നേരിട്ട് മുഖ്യമന്ത്രിയായ വ്യക്തിയെന്ന പ്രത്യേകതയും വി ഡി സതീശനുണ്ട്.

Latest Stories

രമേശ് ചെന്നിത്തല നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതില്‍ തനിക്ക് ഒരു വിവരവുമില്ലെന്ന് ദീപാദാസ് മുന്‍ഷി; 'പാര്‍ട്ടി തീരുമാനത്തിനൊപ്പം മുഴുവന്‍ എംഎല്‍എമാരും നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു'

'വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാനാവട്ടെ, വി ഡി സതീശന്‌ ആശംസകൾ'; മോഹൻലാൽ

'വിഡി സതീശന് അഭിന്ദനങ്ങൾ, ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാർഹം'; സാദിഖലി ശിഹാബ് തങ്ങൾ

'കേരളത്തിലെ ജനങ്ങൾക്ക് നന്ദി, ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു'; വി ഡി സതീശൻ

'ഹൈക്കമാന്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം ശിരസ്സാവഹിക്കുന്നു, അടിയുറച്ച കോണ്‍ഗ്രസുകാരനാണ് ഞാന്‍, മരിക്കുമ്പോള്‍ ത്രിവര്‍ണം പുതച്ചു കിടക്കണമെന്ന് ആഗ്രഹിക്കുന്നയാള്‍'; സതീശന് അഭിനന്ദനങ്ങളെന്നും എല്ലാം പിന്തുണയുമെന്നും കെ സി വേണുഗോപാല്‍

'സീനിയോറിറ്റി പരി​ഗണിക്കപ്പെട്ടില്ല, അച്ചടക്കം പാലിച്ചിട്ടും അവ​ഗണന', ഹൈക്കമാന്റിനെ വിയോജിപ്പ് അറിയിച്ച് രമേശ് ചെന്നിത്തല; നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ല

വോട്ടെണ്ണൽ കഴിഞ്ഞ് സത്യപ്രതിജ്ഞയ്ക്ക് ഏറ്റവും കൂടുതൽ ദിവസമെടുത്ത മുഖ്യമന്ത്രി ആര്? തിരഞ്ഞെടുപ്പ് ഫലം മുതൽ സത്യപ്രതിജ്ഞ വരയുള്ള കേരളത്തിൻ്റെ ചരിത്രം

ജനമിളകി, ഹൈക്കമാന്‍ഡ് മെരുങ്ങി; വി ഡി സതീശന്‍ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; 12 മണിക്ക് വാർത്താസമ്മേളനം

വി.ഡി. സതീശന്റെ പേരിൽ ശത്രുസംഹാരപൂജ; ക്ഷേത്രത്തിൽ വഴിപാട് നടത്തി അനുയായികൾ