'രാഹുല്‍ ഗാന്ധിക്ക് എതിരെ എസ്.എഫ്.ഐ പ്രതിഷേധമെന്നത് വാസ്തവവിരുദ്ധം'; വാര്‍ത്ത തള്ളി  സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ

രാഹുല്‍ ഗാന്ധിക്കെതിരെ എസ്എഫ്ഐ പ്രതിഷേധമെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. വാഹനം പാര്‍ക്ക് ചെയ്യുന്നതോ ജാഥ നടത്തുന്നതോ ഒന്നും എസ്എഫ്ഐയെ ബാധിക്കുന്ന വിഷയമല്ല.

കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് മാറി ക്യാമ്പ് തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു.ഉപരോധ സമരം സംഘടിപ്പിച്ചു, കുത്തിയിരുന്നു പ്രതിഷേധിച്ചു എന്നതെല്ലാം തികച്ചും വാസ്തവത്തിന് നിരക്കാത്ത കാര്യങ്ങളാണ്. കഴിഞ്ഞ പത്ത് ദിവസമായി ക്യാമ്പസ് പ്രവര്‍ത്തിക്കുന്നില്ല.

വാര്‍ത്തയില്‍ പറഞ്ഞത് പോലൊരു വിഷയം സ്ഥലത്ത് ഉണ്ടായിട്ടില്ലെന്നും അങ്ങനെ യാതൊരു കാര്യവും എസ്എഫ്ഐ ആവശ്യപ്പെട്ടിട്ടില്ലെന്നും ആര്‍ഷോ വ്യക്തമാക്കി. ക്യാമ്പസിലോ പരിസരത്തോ വാര്‍ത്തയെ സംബന്ധിച്ച് അന്വഷിക്കാമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ കണ്ടെയ്നറുകളുടെ ക്യാമ്പ് ചെയ്യാനാണ് കോണ്‍ഗ്രസ് തയ്യാറെടുത്തിരുന്നത്. എന്നാല്‍ സിപിഎമ്മിന്റെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്നാണ് രാഹുല്‍ എംപിമാര്‍ക്കും നേതാക്കള്‍ക്കുമൊപ്പം മറ്റൊരു സ്ഥലത്ത് തങ്ങാന്‍ തീരുമാനിച്ചതെന്നായിരുന്നു എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ

രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; ആയുധങ്ങൾ കൈമാറിയ പ്രതി കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

'പാക് സൈന്യത്തിന്റെ കാവൽ, താമസം ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിൽ, ഭാര്യ പാക് സ്വദേശി'; ആരോപണങ്ങളോട് പ്രതികരിച്ച് ധ്രുവ് റാഠി

ഈ 2 ഇന്ത്യൻ താരങ്ങളുടെ ലോകകപ്പാണ് വരാനിരിക്കുന്നത്, അവന്മാർ ഫോമിൽ ആയാൽ കിരീടം ഇന്ത്യൻ മണ്ണിൽ എത്തും: മുഹമ്മദ് കൈഫ്

സോണിയ ഗാന്ധിയ്ക്ക് പകരം ഇത്തവണ പ്രിയങ്ക ഗാന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍; അമേഠി-റായ്‌ബേറി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍

ടി20 ലോകകപ്പ് 2024: സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് വോണ്‍, രണ്ട് സര്‍പ്രൈസ്

കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കില്‍ കിട്ടാം; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്ന് പിസി ജോര്‍ജ്