'റേഷന്‍ വിതരണത്തില്‍ സ്തംഭനമില്ല': ജി.ആര്‍ അനില്‍

സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ സ്തംഭനമില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഇന്ന് മാത്രം ഏകദേശം നാല്‍പതിനായിരത്തോളം പേര്‍ റേഷന്‍ വാങ്ങി. റേഷന്‍ സ്തംഭനമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഡാറ്റാ ബേസ് തകരാര്‍ പരിഹരിച്ചുവെന്നും, ദുഷ്പ്രചാരണങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ 2,58,313 പേര്‍ റേഷന്‍ വാങ്ങിയെന്ന് മന്ത്രി അറിയിച്ചിരുന്നു.

ഇ പോസ് മെഷിന്‍ പണിമുടക്കിയതോടെ റേഷന്‍ ക്രമീകരണങ്ങള്‍ താത്കാലികമായി മാറ്റിയെങ്കിലും വിതരണം നടന്നു. ഓവര്‍ലോഡ് കാരണമാണ് മെഷീനില്‍ തകരാര്‍ സംഭവിച്ചത്. പ്രശ്‌നം ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ പരിഹാരം കണ്ടുവെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഇന്നലെ മുതല്‍ റേഷന്‍ വിതരണത്തിനുള്ള പുതിയ സമയക്രമം നിലവില്‍ വന്നു. 7 ജില്ലകളില്‍ ഉച്ച വരെയും ബാക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് റേഷന്‍ വിതരണം നടക്കുക. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ കാലത്ത് 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ ഉച്ച കഴിഞ്ഞാണ് റേഷന്‍ വിതരണം. അഞ്ച് ദിവസത്തേക്കാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ ക്രമീകരണങ്ങളോട് ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്