മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ. ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്നും ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസാണെന്നും സതീശൻ പുകഴ്ത്തി. അതേസമയം, മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഒരു തർക്കവുമില്ലെന്ന് പാണക്കാട് സാദിക്കലി തങ്ങൾ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
ചില വകുപ്പുകളിൽ മാറ്റം വരും. ചർച്ചകൾ തുടരുകയാണ്. വിദ്യാഭ്യാസം വിട്ടു നൽകണമെന്ന ആവശ്യം തൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും പാണക്കാട് സാദിക്കലി തങ്ങൾ കൂട്ടിച്ചേർത്തു.
അതേസമയം, വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്ന് ഇന്ന് തന്നെ അറിയാം. തിരുവനന്തപുരത്തെ കന്റോൺമെന്റ് ഹൗസിൽ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കുകയാണ്. ഈ ചർച്ചയിലാണ് മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള തീരുമാനം കൈക്കൊള്ളുക. 11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമാണ് കോൺഗ്രസിന് ലഭിക്കുക.