'കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും കൊല്ലുന്നു'; സി.പി മാത്യുവിന് എതിരെ ധീരജിന്റെ കുടുംബം

ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിനെതിരെ എൻജിനീയറിംഗ് കോളജില്‍ കൊല്ലപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കുടുബം. കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും ധീരജിനെ കൊല്ലുകയാണ്. അപവാദ പ്രചാരണങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറമാണെന്നും ധീരജിന്റെ അമ്മ പറഞ്ഞു. സിപി മാത്യുവിന് എതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുരിക്കാശേരിയില്‍ സി.പി.മാത്യു നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് ധീരജിന്റെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് തകര്‍ത്തത് പോലെയുള്ള നടപടി എസ്എഫ്ഐ തുടര്‍ന്നാല്‍ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നായിരുന്നു സി പി മാത്യുവിന്റെ പ്രസംഗം. ധീരജിന്റെ കൊലപാതകം എസ്.എഫ്.ഐക്ക് പറ്റിയ കയ്യബദ്ധമാണെന്ന നിലപാട് ആവര്‍ത്തിച്ച സി.പി.മാത്യു, കെ.എസ്.യു.ക്കാരെ അക്രമിക്കുന്നതിനിടെയാണ് ധീരജിന് കുത്തേറ്റതെന്ന വെളിപ്പെടുത്തലും നടത്തിയിരുന്നു.

പ്രസംഗത്തിനെതിരെ സിപിഐഎം രംഗത്തെത്തിയിരുന്നു. ധീരജ് കൊല്ലപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് എന്ന് വ്യക്തമാക്കുന്നതാണ് സി പി മാത്യുവിന്റെ പ്രസ്താവന എന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞിരുന്നു. സി പി മാത്യുവിന്റെ പരാമര്‍ശത്തിന് എതിരെ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ജനുവരി പത്തിനാണ് ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെടുന്നത്.

Latest Stories

എന്നെ അമ്മ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ല..; ഇഷാനിയുടെ വീഡിയോക്ക് രൂക്ഷ വിമര്‍ശനം, പിന്നാലെ വിമശദീകരണം

ബിജെപി അനുകൂല രാഷ്ട്രീയ സംഘട‌നയുമായി ക്രിസ്ത്യൻ നേതാക്കൾ; ഉദ്ഘാടനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി

'ഞങ്ങളുടെ വെള്ളം തടഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ ശ്വാസം മുട്ടിക്കും'; ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി പാക് സൈനിക വക്താവിന്റെ പ്രസംഗം

'എന്തുകൊണ്ടാണ് ക്യാമറകൾക്ക് മുന്നിൽ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത്? പൊള്ളയായ പ്രസംഗങ്ങൾ അവസാനിപ്പിക്കൂ'; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി രാഹുൽ

IPL 2025: ആർസിബിയെ തകർത്തെറിയാൻ പറഞ്ഞ് ഓരോ ദിവസവും വരുന്നത് 150 മെസേജുകൾ, അന്നത്തെ ആ ദിനം മറക്കില്ല; തുറന്നടിച്ച് ഓസ്‌ട്രേലിയൻ താരം

'പീഡനവിവരം അറിഞ്ഞിരുന്നില്ല, മകളെ കൊന്നത് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ഒറ്റപ്പെടുത്തിയതിന്റെ പ്രതികാരമായി'; തിരുവാങ്കുളത്തെ നാല് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ

കുഞ്ഞുങ്ങളെ തൊട്ടാല്‍ കൈ വെട്ടണം.. അമ്മയുടെ പുരുഷ സുഹൃത്തിന് ഉമ്മ കൊടുത്തില്ലെങ്കില്‍ ഉപദ്രവിക്കുന്ന കാലമാണ്..: ആദിത്യന്‍ ജയന്‍

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ

ആകാശച്ചുഴിയിൽ അകപ്പെട്ട് ഇന്ത്യൻ വിമാനം; പാക് വ്യോമാതിർത്തി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യർത്ഥന നിരസിച്ച് പാകിസ്ഥാൻ

IPL 2025: യോഗ്യത ഉറപ്പിച്ച സ്ഥിതിക്ക് ഇനി ഗിയർ മാറ്റം, നെറ്റ്സിൽ ഞെട്ടിച്ച് ശുഭ്മാൻ ഗിൽ; ഇത് കലക്കുമെന്ന് ആരാധകർ