'കണ്ണൂര്‍ വി.സി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി കേഡറെ പോലെ'; രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ േേഗപിനാഥ് രവീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ട്ടി കേഡറെ പോലെയാണ് വി സി പ്രവര്‍ത്തിക്കുന്നത്. പദവിക്ക് യോജിച്ച രീതിയിലല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും നടപടികള്‍ ലജ്ജാകരമാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ചാന്‍സലറായി നില്‍ക്കുന്ന കാലത്തോളം ചുമതല കൃത്യമായി നിറവേറ്റും. സര്‍ക്കാരിന്റെ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യതയില്ല. അധികാര കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണ് വി സി നിയമനം നല്‍കാന്‍ തയ്യാറായത്. ഇത് നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തിയാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

ബന്ധുനിയമനം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍വകലാശാലകളിലെ അവസാന മൂന്ന് വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കും. ഭരിക്കുന്ന പാര്‍ട്ടിയുടെ ബന്ധു നിയമനങ്ങള്‍ പ്രത്യേകം പരിശോധിക്കും. മറ്റ് സര്‍വകലാശാലകളിലെ നിയമനങ്ങളും പരിശോധിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

വിസി നിയമന പ്രശ്‌നത്തിലും ഗവര്‍ണര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തന്റെ അധികാരപരിധിയില്‍ സര്‍ക്കാര്‍ ഇടപെടരുത്. തനിക്ക് അനുയോജ്യരെന്ന് തോന്നുന്നവരെ സര്‍വകലാശാലകളില്‍ നിയമിക്കും. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റാനുള്ള ഓര്‍ഡിനന്‍സിന് പിന്നില്‍ ബന്ധുനിയമന ലക്ഷ്യം തന്നെയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കേരള സര്‍വകലാശാലയിലെ വി.സി നിയമനവുമായി ബന്ധപ്പെട്ടുള്ള സെര്‍ച്ച് പാനല്‍ നിയമനം നിയമപരമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്