'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല', ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട ശേഷം പോക്‌സോ കേസ് പ്രതി ജീവനൊടുക്കി

തൃശൂര്‍ ചാമക്കാലയില്‍ പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. മതിലകം കൊടുങ്ങൂക്കാരന്‍ സഹദിനെ(26)യാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.

2021 ഡിസംബറില്‍ പോക്‌സോ കേസില്‍പ്പെട്ട് ജയിലിലായ സഹദ് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

സഹദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

പോക്‌സോ ബലാത്സംഗം ഇതിലൊന്നും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. എന്നെ രണ്ടു വര്‍ഷത്തോളം പരാതികൊടുത്ത കുട്ടി ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു.എല്ലാം അവസാനിപ്പിച്ചു പോയ ആ കുട്ടി എന്റെ വിവാഹം ഒകെ ആയതിനു ശേഷം വീണ്ടും വന്നു. എന്റെ വീട്ടില്‍ വന്നു ഞാനാ കുട്ടിയുടെ കാല്‍ പിടിച്ചു.

വീട്ടില്‍ ഉമ്മനോടും വാപ്പനോടും മിണ്ടാറില്ല. ചൈല്‍ഡ്ഹൂഡ് ലൈഫ് അത്രയും മോശമായിരുന്നു. എനിക്ക് ഉമ്മനൊക്കെ വിളിക്കാന്‍ കൊതിയായിരുന്നു. വീട്ടില്‍ പ്രശ്‌നമായിരിക്കുന്ന സമയത്ത് എന്നെ വീണ്ടും പരാതികൊടുത്ത കുട്ടി പ്രോവോകെയ്തു. എനിക്ക് പിടിച്ചു നിക്കാന്‍ പറ്റിയില്ല. എന്നോട് രണ്ടുവര്‍ഷം ചെയ്തത് ഞാനും ചെയ്തു. വിവാഹം ഒകെ ആയകുട്ടി പാവായിരുന്നു. എന്നെ കുറെ ഹെല്‍പെയ്തു. എനിക്ക് ആ കുട്ടി എന്തെല്ലാമോ ആണ്.

പരാതി കൊടുത്തവര്‍ക്കും ജയിലില്‍ ആക്കിയവര്‍ക്കും ഈ ലോകത്ത് എല്ലാവരെയും പറ്റിക്കാം സ്വയം അവര്‍ക്ക് പറ്റിക്കാന്‍ പറ്റില്ലല്ലോ. ക്രൂരമായ വേട്ടയാടലുകള്‍ക്ക് മുന്‍പില്‍ സഹദ് പതറിയില്ല. ഫിയ ഇല്ലാണ്ടാവുന്നത് എന്നെ തളര്‍ത്തി. ഒരു തിരിച്ചുവരവ് പോലും അസാധ്യമാണ്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്