'പീഡനക്കേസുകള്‍ കെട്ടിച്ചമച്ചത്'; മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായ പീഡനക്കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് മോന്‍സണ്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ജീവക്കാരിയുടെ കോടതിയിലെ മൊഴിയും ഐ പാഡിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടും ജാമ്യാപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. കേസില്‍ കൂട്ടുപ്രതി ആകുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയതിനാലാണ് പീഡന കേസില്‍ യുവതി തനിക്കെതിരെ മൊഴി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ 14-ാം തിയതിയാണ് മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയത്. ബലാത്സംഗ – പോക്‌സോ കേസുകളിലാണ് മോന്‍സണ്‍ കോടതിയെ സമീപിച്ചിരുന്നത്. വിവാഹിതയായ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്‌തെന്നായിരുന്നു കുറ്റം. രണ്ടു കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചെന്നും വിചാരണ ഉടന്‍ തുടങ്ങുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തളളിയത്.

Latest Stories

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ