'രജിസ്റ്ററില്‍ ഒപ്പിട്ട ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലില്ല'; സൂപ്രണ്ടിനെ സ്ഥലംമാറ്റി ആരോഗ്യമന്ത്രി

പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിലെ പ്രവര്‍ത്തനത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് സൂപ്രണ്ടിനെ സ്ഥലംമാറ്റി. രജിസ്റ്ററില്‍ ഒപ്പിട്ടിരുന്ന ഡോക്ടര്‍മാര്‍ പോലും ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.

മന്ത്രി ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ രോഗികളുടെ നീണ്ട നിരയുണ്ടായിരുന്നു. എന്നാല്‍ രണ്ട് ഒ പികള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിച്ചത്. മന്ത്രിയെ കണ്ടപ്പോള്‍ നിരവധി രോഗികള്‍ പരാതിയുമായെത്തി. ഫര്‍മസിയില്‍ ആവശ്യത്തിന് മരുന്നുകളില്ല, കൃത്യമായ ചികിത്സ ലഭിക്കുന്നില്ല, ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നില്ല എന്നിങ്ങനെയായിരുന്നു പരാതികള്‍.

ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മോശമാണെന്നും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ക്ഷുഭിതയായ മന്ത്രി ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവ് ഇറക്കുകയായിരുന്നു.

Latest Stories

വരാനിരിക്കുന്ന തലമുറ ആ ഇന്ത്യൻ താരത്തെ മാതൃകയാക്കണം, അയാൾ അത്രമാത്രം കഷ്ടപെട്ടിട്ടുണ്ട്: മുഹമ്മദ് ഷമി പറയുന്നത് ഇങ്ങനെ

ചരക്ക് എന്ന് വിളിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ല, അറിയാതെ അങ്ങനെ ഒരുപാട് സിനിമകള്‍ ചെയ്തു പോയി: സൊനാക്ഷി സിന്‍ഹ

IPL 2024: 'അത് ചെയ്താല്‍ ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെടും'; ധോണിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്‌ളെമിംഗ്

വിവാഹം മുടങ്ങിയത് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ; 16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; പ്രതി രക്ഷപ്പെട്ടത് പെണ്‍കുട്ടിയുടെ തലയുമായി

ഇന്ത്യയില്‍ രാഷ്ട്രീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; അമേരിക്കക്കെതിരെ ആഞ്ഞടിച്ച് റഷ്യ; മതസ്വാതന്ത്ര്യ വിവാദത്തില്‍ മോദി സര്‍ക്കാരിന് പൂര്‍ണ പിന്തുണ

കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

കണ്ണ് വയ്ക്കല്ലേ.. ആലിയ മുതൽ ഷാരൂഖ് വരെ; സെലിബ്രിറ്റികളുടെ അന്ധവിശ്വാസങ്ങൾ

മുംബൈ ഇന്ത്യൻസ് സീനിയർ താരങ്ങളുടെ വക രഹസ്യ മീറ്റിംഗ്, തോൽവിയുടെ പഴി മുഴുവൻ ആ താരത്തിന്; മുംബൈ മാനേജ്‌മന്റ് പറയുന്നത് ഇങ്ങനെ

ലിപ്‌ലോക്കും സ്‌റ്റൈലും തിയേറ്ററില്‍ ഓടുന്നില്ല, ഇനി ചരിത്ര സിനിമയുമായി വിജയ് ദേവരകൊണ്ട; ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രവുമായി താരം

വീട്ടില്‍ സോളാര്‍ വെച്ചിട്ടും ബില്‍ കുതിച്ച് ഉയരുന്നു; കെഎസ്ഇബി വൈദ്യുതി കട്ടോണ്ട് പോകുന്നു; കാട്ടുകള്ളന്‍മാരില്‍ പ്രതീക്ഷയില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ