'ധീരജിന്റേത് സി.പി.എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം, അവര്‍ തിരുവാതിര കളിച്ച് ആഹ്ളാദിക്കുന്നു'; കെ. സുധാകരന്‍

ഇടുക്കി എന്‍ജിനിയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മരണം സി.പി.എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. ധീരജിന്റെ മരണത്തില്‍ ഇടതുപക്ഷത്തിന് ദുഃഖമില്ലെന്നും, അവര്‍ തിരുവാതിര കളിച്ച് ആഹ്ളാദിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന കലാപശ്രമത്തിന്റെ ഇരയാണ് ധീരജ്. സ്ഥലം വാങ്ങാനായിരുന്നു അവര്‍ക്ക് തിടുക്കമെന്ന് സുധാകരന്‍ വിമര്‍ശിച്ചു. ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ ദിവസങ്ങളായി അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. കെ.എസ്.യു വിന്റെ വിജയം തടയാനായി ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ കാമ്പസില്‍ തമ്പടിച്ചിരുന്നു. നിരവധി കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ വ്യാപക അക്രമമാണ് ഡി.വൈ.എഫ്.ഐ നടത്തുന്നതെന്ന് സുധാകരന്‍ ആരോപിച്ചു. ഇടുക്കി എസ്.പിയെ എം.എം മണി ഭീഷണിപ്പെടുത്തി. കോണ്‍ഗ്രസ് കെട്ടിടങ്ങള്‍ ആക്രമിക്കുകയാണ്. കെ.എസ്.യു പ്രവര്‍ത്തകരെ കലാലയങ്ങളില്‍ മര്‍ദ്ദനത്തിന് ഇരയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് അക്രമ സംഭവങ്ങള്‍ എല്ലാം കണ്ടു നില്‍ക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്