'രാജ്യത്തിന്റെ മൊത്തം വികസനത്തിന് സഹായകമായ ബജറ്റ്'; കെ.സുരേന്ദ്രന്‍

കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ മൊത്തത്തിലുളള വികസനത്തിന് വലിയൊരു കുതച്ചുചാട്ടത്തിന് സഹായകരമായത് ആണെണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യത്തെ കര്‍ഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികള്‍ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചട്ടുണ്ട്. കര്‍ഷക സൗഹൃദ ബജറ്റാണിതെന്നും, കര്‍ഷകര്‍ക്കായി വലിയ പദ്ധതികളാണ് മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അടിസ്ഥാന വികസന മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാകും. സമ്പദ് ഘടനയെ ശക്തിപ്പെടുത്തും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും. സാധാരണക്കാരുടെ ക്ഷേമത്തിനായുള്ള പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. എല്ലാ മേഖലയിലും ഉള്ള ആളുകള്‍ക്ക് സഹായകരമാകുന്ന ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പരിഗണനകളില്ലാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി തുല്യമായ നീതി നടപ്പാക്കുന്ന തരത്തിലുള്ള ബജറ്റാണ്. വന്ദേ ഭാരത് പദ്ധതി നടപ്പിലാക്കുന്നതോടെ കേരളത്തിനും ആനുപാതികമായ പങ്ക് ലഭിക്കും.

അതേസമയം സംസ്ഥാനത്ത് കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും, സമരങ്ങള്‍ ശക്തിപ്പെടുത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Latest Stories

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്