കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

അനാസ്ഥ മൂലം കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു എന്ന പരാതിയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആകാമെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ഡെപ്യൂട്ടി ഡിഎംഒ ആണ് പ്രാഥമിക അന്വേഷണം നടത്തിയത്.

കുട്ടിയുടെ കൈയ്യിലേക്ക് രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയുണ്ടായി ഇതാണ് ് സാഹചര്യം സങ്കീര്‍ണ്ണമാക്കിയത്. സമാന സാഹചര്യങ്ങളില്‍ രക്തയോട്ടം നിലയ്ക്കുന്ന സ്ഥിതി സാധാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് സമര്‍പ്പിച്ചു. ഡിഎച്ച്എസ് ല്‍ നിന്നുള്ള പ്രത്യേക സംഘം പരാതിയില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പതിനേഴുകാരന്‍ സുല്‍ത്താന്റെ കൈ ആണ് മുറിച്ചുമാറ്റേണ്ടി വന്നത്. സംഭവത്തില്‍ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുല്‍ത്താനെ ചികില്‍സിച്ച എല്ലു രോഗ വിദഗ്ദന്‍ ഡോ. വിജുമോനെതിരെയാണ് പിതാവിന്റെ പരാതിയില്‍ തലശ്ശേരി പൊലീസ് കേസെടുത്തത്.

ഒക്ടോബര്‍ 30 നാണ് ഫുട്‌ബോള്‍ കളിക്കിടെ വീണ് പരിക്കേറ്റ സുല്‍ത്താനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുല്‍ത്താന്റെ കൈയ്യിന്റെ എല്ല് പൊട്ടിയിരുന്നു. തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ എക്‌സ്-റേ മെഷീന്‍ കേടായിരുന്നതിനെ തുടര്‍ന്ന് കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയില്‍ പോയി. എക്‌സ്-റേ എടുത്ത് വീണ്ടും തലശ്ശേരി ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് കൈ സ്‌കെയില്‍ ഇട്ട് കെട്ടി. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോ. വിജുമോന്‍ അടുത്ത ദിവസം ശസ്ത്രക്രിയ നിര്‍ദേശിച്ചു. എന്നാല്‍ നടപടികള്‍ കൈക്കൊണ്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.

നവംബര്‍ ഒന്നിന് സുല്‍ത്താന്റെ കൈ നിറം മാറിത്തുടങ്ങി. തുടര്‍ന്ന് ഡോ. വിജുമോന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടല്‍ പരിഹരിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. നവംബര്‍ 11 നാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് നിര്‍ദേശിച്ചത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സ കിട്ടിയില്ലെന്നും ഒടിഞ്ഞ കൈ മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് കുടുംബം കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ