ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16-കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 22-കാരന്‍ അറസ്റ്റില്‍

കോഴിക്കോട് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. സമൂഹമാധ്യമത്തിലൂടെ പരിചയെപ്പെട്ട പതിനാറ് വയസുകാരിയെ പീഡനത്തിനിരയാക്കിയ ഒളവണ്ണ ചെറോട്ടുകുന്ന് സ്വദേശി കെ.വി.സഫ്വാനെ(22)യാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി വീടിന്റെ ടെറസില്‍ വച്ചും ബന്ധുവീട്ടില്‍ വച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.

പ്രതിയ്ക്ക് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും, ഇത് ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ അയാള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ബേപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest Stories

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്