ജസ്റ്റിസ് എസ് മണികുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍; നിയമന ഉത്തരവ് ഉടൻ

ജസ്റ്റിസ് എസ്. മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകും. എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനുള്ള ശുപാർശയിൽ ഗവർണർ ഒപ്പുവച്ചു. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നല്‍കുകയായിരുന്നു. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു എസ്. മണികുമാര്‍.

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുന്നത്. ഏപ്രില്‍ 24 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ വിരമിച്ചത്.

ഇന്നു രാവിലെ ചേര്‍ന്ന ഉന്നതതല കമ്മിറ്റിയാണ് നിയമനത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറിയത്. പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ വിയോജനക്കുറിപ്പോടെയാണ് മണികുമാറിന്റെ നിയമനം. മണികുമാറിന്റെ നിയമനത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും അനുകൂലിച്ചു. മൂന്നംഗ സമിതിയില്‍ രണ്ട് പേരുടെ ഭൂരിപക്ഷത്തോടെയാണ് നിയമനം. തമിഴ്‌നാട് സ്വദേശിയായ എസ് മണികുമാർ ഏപ്രിൽ 24നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ചത്.

ജസ്റ്റിസ് മണികുമാറിനെതിരെ നേരത്തെ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ചീഫ് ജസ്റ്റിസായിരിക്കെ സര്‍ക്കാരിന് അനുകൂല നിലപാടാണ് ജസ്റ്റിസ് മണികുമാര്‍ സ്വീകരിച്ചിരുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നത്. വിരമിച്ചപ്പോള്‍ ജസ്റ്റിസ് മണികുമാറിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വകാര്യ ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയതും വിവാദമായിരുന്നു.

വിവാദങ്ങളെ തുടർന്ന് ഏഴുമാസമായി ഗവർണർ ശുപാർശ ഒപ്പിട്ടിരുന്നില്ല. ഗവർണക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ശുപാർശ അംഗീകരിക്കാത്ത കാര്യം ചൂണ്ടികാട്ടിയിരുന്നു. നിയമപോരാട്ടങ്ങള്‍ നടക്കുന്നതിനിടെയാണ് ശുപാർശ ഗവർണർ അംഗീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻെറ അംഗീകാരത്തോടെ നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കും.

Latest Stories

കാരണവർ വധക്കേസ്; പ്രതി ഷെറിന്റെ മോചന ഉത്തരവിറങ്ങി, ബോണ്ട് സമർപ്പിച്ചാൽ ഉടൻ മോചനം

സഞ്ജയ് ദത്ത് അങ്ങനെ പറഞ്ഞത് തമാശയായിട്ടാണ്, തെറ്റുകൾ എനിക്കും സംഭവിച്ചിട്ടുണ്ട്; ഇനി ചെയ്യാൻ പോവുന്നത് പറഞ്ഞ് ലോകേഷ് കനകരാജ്

‘വിസി നിയമനത്തിന് പുതിയ പാനൽ തയാറാക്കും, കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ അട്ടിമറിക്കരുത്’; മന്ത്രി ആർ ബിന്ദു

കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല; അതൊക്കെ അവരുടെ ഇഷ്ടം: മല്ലിക സുകുമാരൻ

മെലിഞ്ഞു ക്ഷീണിച്ച് നടി തൃഷ; തൃഷക്ക് ഇത് എന്ത് പറ്റിയെന്ന് സോഷ്യൽ മീഡിയ

ഫഫയുടെ 'സിമ്പിൾ' ലൈഫ് ! കാണാൻ ചെറുതാണെന്നേയുള്ളു, ഈ കീപാഡ് ഫോൺ വാങ്ങാൻ വലിയ വില കൊടുക്കണം..

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം; മോചനത്തിനായി തീവ്രശ്രമങ്ങൾ, യമനിൽ ചർച്ചകൾ ഇന്നും തുടരും

'സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി

ആയിരമോ രണ്ടായിരമോ അല്ല ബജറ്റ് ; 'രാമായണ' ഇനി ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ !

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി