ഞാൻ മാസ്ക് വെയ്ക്കാറില്ല, വെയിലത്ത് നിന്നാൽ കൊറോണ ഓടും. ട്രോളുകൾ ഏറ്റുവാങ്ങി വൈറൽ വീഡിയോ

ബിജെപി റാലിയിൽ ആരും മാസ്ക്ക് വെക്കാത്തതിനെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ  ഒരു പാർട്ടി പ്രവർത്തകന്റെ വിശദീകരണം  വൈറൽ ട്രോളായി. ” ഞങ്ങൾ കൊറോണയെ ഭയക്കുന്നില്ല. ഞാൻ വെയിലത്തുനിൽക്കുമ്പോൾ കൊറോണ ഓടിക്കളയുന്നു. എത്ര വിയർക്കുന്നോ അത്രയും കൊറോണ നശിക്കും” എന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. (വീഡിയോ കാണാം)

വിദ്യാഭ്യാസം ലഭിക്കാത്ത ഒരു ഗ്രാമീണന്റെ വാക്കുകൾ എന്ന നിലയിൽ ഇതിനെ അവഗണിക്കാവുന്നതാണെങ്കിലും  ഭീഷണമായ ഒരു രോഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുമ്പോഴും അതേക്കുറിച്ച് വേണ്ടവണ്ണം ബോധവത്ക്കരണം നടത്താൻ സർക്കാർ പരാജയപ്പെടുന്നതിന്റെ ഒരുദാഹരണം മാത്രമാണിത് എന്നാണ് പ്രതികരണങ്ങൾ. മുതിർന്ന നേതാക്കന്മാർ പോലും തീർത്തും അശാസ്ത്രീയമായ പ്രസ്താവനകളാണ് പല സന്ദർഭങ്ങളിലും നടത്തിയിട്ടുള്ളത്.

ശാരീരിക അകലം പാലിക്കാതെയും വേണ്ടവണ്ണം മാസ്ക് ധരിക്കാതെയും   മുപ്പതുലക്ഷം മനുഷ്യർ ഒത്തുകൂടിയ കുംഭമേളയെക്കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരാത്ത്  സിംഗ് റാവത്ത് പറഞ്ഞത്  ” കുംഭമേള തബ്ലീഗുമായി താരതമ്യം ചെയ്യരുത്. കുംഭമേളയ്ക്കു വരുന്ന  ഭക്തർക്ക്ർ കൊറോണ വരില്ല” എന്നായിരുന്നു. ആസ്സാമിൽ നിന്നുള്ള ബിജെപി എം എൽ എ  സുമൻ ഹരിപ്രിയ കൊറോണാ മുക്തിക്കായി ജനങ്ങളോട്  ചാണകക്കുളിയും  ഗോമൂത്രസേവയും  നിർദ്ദേശിച്ചത് നിരവധി ഉദാഹരങ്ങളിൽ ഒന്നുമാത്രമാണ്.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ