അദ്ധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍; ചെന്നിത്തല കോണ്‍ഗ്രസ് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായേക്കും

കോണ്‍ഗ്രസില്‍ വീണ്ടും അഴിച്ചുപണിക്കുള്ള സാധ്യത. അധ്യക്ഷ സോണിയാഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാനാണ് തീരുമാനം. ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക്, രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ് എന്നിവര്‍ക്കാകും മുന്‍ഗണന. ഹരിയാന പിസിസി അധ്യക്ഷ ഷെല്‍ജയെ നീക്കണമെന്ന ആവശ്യം ഭൂപീന്ദ്രര്‍ ഹൂഡ അനുകൂലികളായ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ഈ പശ്ചാത്തലത്തില്‍ വനിതാ, ദളിത് പ്രാതിനിധ്യമായി ഷെല്‍ജയെയും പരിഗണിച്ചേക്കാം.

സോണിയാഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവാണ് മുകുള്‍ വാസ്‌നിക്, പാര്‍ട്ടിയുമായി ഒരിടയ്ക്ക് അകല്‍ച്ചയിലായിരുന്ന സച്ചിന്‍ പൈലറ്റും, പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയ രമേശ് ചെന്നിത്തലയും, മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദിനെയും പരിഗണിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതു അഭിപ്രായം ഉയരുന്നത്.

അതിനിടെ അഹമ്മദ് പട്ടേലിന് പകരക്കാരനായി ദേശീയ നേതൃത്വത്തില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെയും പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എഐസിസി നേതൃതലത്തില്‍ വന്‍ അഴിച്ചുപണിക്കാണ് ഹൈക്കമാന്റ് ഒരുങ്ങുന്നത് എങ്കിലും, അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാന്‍ തയ്യാറല്ലെന്ന നിലപാടാണ് രാഹുല്‍ഗാന്ധി ഇപ്പോഴും സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടര്‍ന്നേക്കും. അനാരോഗ്യമുള്ളതിനാല്‍ പാര്‍ട്ടിയുടെ ദൈന്യം ദിനകാര്യങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെടുന്നില്ല.

അടിയന്തര യോഗങ്ങളില്‍ മാത്രമാണ് സോണിയാ ഗാന്ധി ഇപ്പോള്‍ പങ്കെടുക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാന്‍ ആലോചന നടക്കുന്നത്. പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാന്‍ കൂടുതല്‍ വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍ വേണമെന്ന നിലപാടിലാണ് ഹൈക്കമാന്റ്. സംസ്ഥാന പിസിസികളെയും ശക്തമാക്കാനുള്ള തീരുമാനം പാര്‍ട്ടിക്കുണ്ട്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്