സ്ത്രീ ശാക്തീകരണവും അവരുടെ കഴിവുകൾ വികസിപ്പിക്കലുമാണ് ജനസംഖ്യാ നിയന്ത്രണത്തിനുള്ള മാർഗ്ഗം. ബലപൂർവ്വമുള്ള നയങ്ങൾ അല്ല.    

മുൻപ് നിലനിന്നിരുന്ന ഒറ്റക്കുട്ടി നയത്തിൽ നിന്നും മാറി 2016 -ഓടെ  രണ്ടുകുട്ടികളെ അനുവദിച്ച  ചൈന ഇപ്പോൾ നിർബന്ധിത നിയന്ത്രണത്തിന്റെ  നിരർത്ഥകതയും പ്രതീക്ഷിച്ചതിന്റെ വിപരീതഫലവും  ബോധ്യമായതിനുശേഷം ദമ്പതികൾക്ക് മൂന്ന് കുട്ടികളാകാം എന്ന നിയമം നടപ്പിൽ ആക്കിയിരിക്കുകയാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച സെൻസസിൽ ജനനനിരക്കിൽ അനാരോഗ്യകരമായ ഇടിവ് ദൃശ്യമായതിനെത്തുടർന്നാണ് പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇതോടുകൂടി ചൈനയെ മാതൃകയാക്കി ഇന്ത്യയിലും ഒറ്റക്കുട്ടി അല്ലെങ്കിൽ രണ്ടുകുട്ടികൾ നിയമം നടപ്പിലാക്കണം എന്നുള്ള വാദം ആസ്ഥാനത്താകുന്നു.

ചൈന അതിനെ ഏഴാമത് ജനസംഖ്യാവിവരങ്ങൾ 2021 മെയ് മാസത്തിലാണ് പുറത്തുവിട്ടത്. ചൈനാ മെയിൻ ലാൻഡിലെ ജനസംഖ്യ 2010 ലെ 1.34 ബില്യണിൽ നിന്നും 2020 ആയപ്പോൾ 1.41 ബില്യൺ ആയി. ഇത് 2000 ത്തിനും 2010 നും ഇടയിലുണ്ടായ വളർച്ചാ നിരക്കായ 0.57 ൽ നിന്നും 0.53 ലേക്ക് കുറഞ്ഞു എന്നർത്ഥം. പ്രത്യേകിച്ചും ആ രാജ്യത്തെ സംഭ്രമിപ്പിച്ചത് 15 നും 59 നും ഇടയിലുള്ളവരുടെ ശതമാനായിരുന്ന 22.9 എന്നുള്ളത് 9.8 ആയി കുത്തനെ കുറഞ്ഞു എന്നുള്ളതാണ്. അറുപത്തിന് മുകളിൽ പ്രായമുള്ളവരുടെ കണക്കാകട്ടെ 13.26 ൽ നിന്നും 18.70 ആയി വർദ്ധിച്ചിരിക്കുന്നു. ഇതിനർത്ഥം ചൈനാക്കാർ വയസ്സന്മാരായിരിക്കുന്നു !

എഴുപതുകളുടെ അവസാനമാണ് ജനസംഖ്യ കുറയ്ക്കുകവഴി  സാമ്പത്തികശേഷി കൂട്ടുന്നതിനായി ചൈന ഒരു വീട്ടിൽ ഒരു കുട്ടി എന്ന നിയമം കൊണ്ടുവന്നത്. 2016 ആയപ്പോഴേക്കും രണ്ടു കുട്ടികളെ അനുവദിക്കാം എന്നായി. കടുത്ത ജനനനിയന്ത്രണവും ആളുകളുടെ പ്രായം കൂടലും മനുഷ്യവിഭവശേഷിയെ കുറയ്ക്കുകയും സമ്പത്തിനെ ബാധിക്കുകയും ചെയ്തു.

ഇന്ത്യയും അതിന്റെ സംസ്ഥാനങ്ങളും നിർബന്ധപൂർവ്വമുള്ള ജനനനിയന്ത്രണം പരാജയപ്പെട്ടതിന്റെ പാഠം  ചൈനയിൽ നിന്നും പഠിക്കേണ്ടതുണ്ട്. കണിശമായ ജനസംഖ്യാ നിയന്ത്രണ മാർഗ്ഗങ്ങൾ ആ രാജ്യത്തെ ജനസംഖ്യാ പ്രതിസന്ധിയിലാണ് എത്തിച്ചത്. സിക്കിമും ലക്ഷദ്വീപും ഇപ്പോൾത്തന്നെ സമാനമായ പ്രശ്നത്തെ അഭിമുഖീകരിക്കുന്നുണ്ട്. തൊഴിൽ ശക്തിയുടെ കുറവും ലിംഗവിവേചനപരമായ സന്തതിയുടെ തെരഞ്ഞെടുപ്പും പ്രത്യുത്പാദന നിരക്കിനെ ബാധിച്ചു.

മതത്തിന് നാമമാത്രമായ പങ്കെ ഇതിലുള്ളൂ. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇന്തോനേഷ്യയും ബംഗ്ലാദേശും ജനസംഖ്യാ നിയന്ത്രണത്തിൽ ഇന്ത്യയെക്കാൾ ഭേദമാണ്.  ഇന്ത്യക്കുള്ളിൽത്തന്നെ കേരളത്തിലെ മുസ്ലീങ്ങളിലെ ജനസംഖ്യാവർദ്ധനവ്‌ ബീഹാറിലെ ഹിന്ദുക്കളേക്കാൾ കുറവാണ്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ  സന്താനസംഖ്യയിൽ   മതത്തിന്  ബന്ധമില്ല എന്ന് കണക്കുകളിൽ കാണാം. ഇതിനുകാരണം വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, ഗർഭനിരോധമാർഗ്ഗങ്ങളുടെ ലഭ്യത ഇവയൊക്കെയാണ്. അയൽരാജ്യമായ ശ്രീലങ്കയിൽ ജനസംഖ്യ ഒരു കൃത്യമായ നിരക്കിൽ പിടിച്ചുനിർത്തിയത് വിവാഹപ്രായം ഉയർത്തുന്നതിലൂടെയാണ്. സ്ത്രീകൾക്ക് കൂടുതൽ വിദ്യാഭ്യാസം ലഭിച്ചു എന്നതാണ് ഇതുകൊണ്ടുണ്ടായ മറ്റൊരു ഗുണം.

ആത്യന്തികമായി ജനനനിയന്ത്രണക്കാര്യത്തിൽ  ഫലപ്രദമായ തീരുമാനം എടുക്കാൻ  കഴിയുന്നത് സ്ത്രീകൾക്കാണ്. ഇതുതന്നെയാണ് ഇന്ത്യയിലെ ജനസംഖ്യാവർദ്ധന  (ജാതി, മതം, ഭൂമിശാസ്ത്രം, വരുമാനം ഈ ഭേദമില്ലാതെ) 2.2 ആയിരിക്കുന്നത്. കാരണം ഭൂരിഭാഗം സ്ത്രീകളും രണ്ടിലധികം കുട്ടികളെ ആഗ്രഹിക്കുന്നു. തെക്കൻ സംസ്ഥാനങ്ങളിലുള്ളവർ എന്നാൽ ഇത് കുറച്ചിട്ടുണ്ട്. അവിടങ്ങളിൽ സാധ്യമാക്കിയതാകട്ടെ നിർബന്ധപൂർവ്വമല്ല മറിച്ച് സ്ത്രീ ശാക്തീകരണത്തിലൂടെയും വിദ്യാഭാസപരവും സാമ്പത്തികവും തൊഴില്പരവുമായ  വികസനത്തിലൂടെയാണ്.

സ്ത്രീകളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിലൂടെയും  തെറ്റിദ്ധാരണകളെയും പിന്തിരിപ്പൻ സാമൂഹിക മാനദണ്ഡങ്ങളെയും അഭിസംബോധന ചെയ്യുന്നതിലൂടെയും വിവേകപൂർണ്ണമായ  തിരഞ്ഞെടുപ്പ് നടത്തുന്നതിനും  സാമൂഹികമായി പെരുമാറുന്നതിനും ആശയം കൈമാറ്റം ചെയ്യുന്നതിനും അവരെ പ്രാപ്തരാക്കുകയാണ് ആദ്യം ചെയ്യേണ്ടത്,  നിർബന്ധിത ജനസംഖ്യാ നയങ്ങൾ നടപ്പിലാക്കുന്നതല്ല ഫലപ്രദമായ മാർഗ്ഗം.

കടപ്പാട് : പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ

Latest Stories

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ