'ഭാരത് മാതാ കീ ജയ്, ഇന്ത്യയ്ക്ക് ഇത് ചെയ്യാൻ സാധിക്കും'; ഒരു വർഷത്തിനുശേഷം പൊതുവേദിയിൽ വീണ്ടും നുപുർ ശർമ്മ; കൂടെ വിവേക് അഗ്നിഹോത്രിയും

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ വിവാദങ്ങൾ സൃഷ്ടിച്ച ‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന് ശേഷം വിവേക് അഗ്നിഹോത്രി വീണ്ടുമെത്തുന്നു. തന്റെ പുതിയ ചിത്രമായ ‘വാക്സിൻ വാർ’ എന്ന ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിങ്ങ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നിരുന്നു. പ്രവാചക നിന്ദാ പ്രസ്താവനയിൽ വിവാദങ്ങളിലിടം പിടിച്ച നുപുർ ശർമയും ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിങ്ങിൽ പങ്കെടുത്തിരുന്നു. ചിത്രത്തെ കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് നുപുർ ശർമ്മ രേഖപ്പെടുത്തിയത്.

മെയ് 28 ന് ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള  ടെലിവിഷൻ വാർത്ത ചർച്ചയിൽ പ്രവാചകൻ മുഹമ്മദിനെ കുറിച്ച് നടത്തിയ പരാമർശം രാജ്യത്തിന് പുറത്തേക്കും വലിയ ചർച്ചയായിരുന്നു. പ്രസ്താവന ഗൾഫ് രാജ്യങ്ങളടക്കം അപലപിക്കുന്ന സാഹചര്യം വന്നപ്പോൾ നുപുർ ശർമ്മയെ  പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്നും ബി. ജെ. പി   പുറത്താക്കിയിരുന്നു.

അതിന് ശേഷം പൊതുപരിപാടികളിലോ മറ്റോ നുപുർ ശർമ്മ പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷമാണ് ആദ്യമായി  ഒരു പൊതുപരിപാടിയിൽ നുപുർ ശർമ പങ്കെടുക്കുന്നത്.“ഭാരത് മാതാ കീ ജയ്, ഇന്ത്യയ്ക്ക് ഇത് ചെയ്യാൻ സാധിക്കും” എന്നാണ് വാക്സിൻ വാറിന്റെ പ്രത്യേക പ്രദർശനത്തിന് ശേഷം നുപുർ ശർമ പറഞ്ഞത്.

രാജ്യത്തെ യുവതികൾക്ക് പ്രചോദനം നൽകുന്ന നുപുർ ശർമയെ ആരു വിചാരിച്ചാലും തടയാൻ കഴിയല്ലെന്നും, അവർക്ക് വേണ്ടി പോരാടാൻ ലക്ഷങ്ങൾ കൂടെയുണ്ടെന്ന് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി പറഞ്ഞു.

കോവിഡ് കാലഘട്ടത്തെ അതിജീവിച്ച ഇന്ത്യൻ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളും മറ്റുമാണ് നാന പടേക്കർ നായകനാവുന്ന വാക്സിൻ വാർ എന്ന ചിത്രത്തിൽ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ