നടനെ കണ്ട യുവതി എവിടെ? പോലീസ് അന്വേഷിക്കുന്നു

കോഴിക്കോട്/കൊച്ചി: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു ടാക്സി കാര്‍ വിളിച്ച് കൊച്ചിയിലെത്തിയ ശേഷം പണം നല്‍കാതെ മുങ്ങിയ യുവതിയെ പോലീസ് അന്വേഷിക്കുന്നു. ടാക്സി ഡ്രൈവര്‍ കാക്കോടി കിഴക്കുമുറി മരുതാട്ടുവീട്ടില്‍ എം. ഷിനോജ് കോഴിക്കോട് പോലീസില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ടാക്സിയില്‍ വച്ചിട്ടുപോയ ബാഗില്‍നിന്നു ലഭിച്ച നമ്പറില്‍ യുവതിയെ വിളിച്ച പോലീസ്, ഇന്നു സ്റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പെരുമ്പാവൂരില്‍ നടന്‍ ജയറാമിന്റെ വീട്ടിലേക്കെന്നു പറഞ്ഞ് കഴിഞ്ഞ 21-നു രാത്രി എട്ടിനാണു ടാക്സി വിളിച്ചത്. ചുരിദാര്‍ ധരിച്ചിരുന്ന യുവതിക്കൊപ്പം നാലു വയസ് തോന്നിക്കുന്ന രണ്ടു പെണ്‍കുട്ടികളുമുണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നിനു കാര്‍ ജയറാമിന്റെ വീടിനു മുന്നിലെത്തി. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ അകത്തേക്കു കടത്തിവിട്ടില്ല. രാവിലെ എട്ടിനു ജയറാമെത്തി യുവതിയുമായി സംസാരിച്ചു.

പിന്നീട് യുവതി കാറില്‍കയറി പാലാരിവട്ടത്തെ കെ.സി.ബി.സിയുടെ ആസ്ഥാനത്തേക്കു പോയി. കുട്ടികളുമായി അകത്തേക്കുപോയ അവര്‍ കുറച്ചുകഴിഞ്ഞ് കന്യാസ്ത്രീകള്‍ക്കൊപ്പം പുറത്തേക്കു പോയി. പിന്നീട് മടങ്ങിവന്നില്ലെന്നും ഷിനോജിന്റെ പരാതിയില്‍ പറയുന്നു. കോഴിക്കോട് ടൗണ്‍ പോലീസ് എറണാകുളം പാലാരിവട്ടം സ്റ്റേഷനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ