ചെരുപ്പിനകത്ത് ഒളിക്യാമറ;‌ കലോത്സവ നഗരിയിൽ മധ്യവയസ്കൻ പിടിയിൽ

തൃശൂർ ∙ ചെരുപ്പിനകത്ത് ഒളിക്യാമറയുമായി കലോത്സവ നഗരിയിൽനിന്നു മധ്യവയസ്കനെ പൊലീസ് പിടികൂടി. അശ്ലീല ചിത്രങ്ങൾ പകർത്താനായിരുന്നു ശ്രമമെന്നു പൊലീസ് പറഞ്ഞു. കാൽപ്പാദം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകൾഭാഗം മുറിച്ച് അതിനകത്തു മൊബൈൽ ഫോ‍ൺ ഒളിപ്പിച്ചു ചുറ്റിക്കറങ്ങുമ്പോഴാണു ചിയ്യാരം സ്വദേശി പിടിയിലായത്.

തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലേക്ക് അസാധാരണമായ രീതിയിൽ നടന്നുവരുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇയാളെ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. നിഴൽപൊലീസ് പിന്നാലെ ചെന്നുനോക്കിയപ്പോഴാണു കാലുകൊണ്ടുള്ള ഷൂട്ടിങ് മനസിലായത്. ഈസ്റ്റ് പൊലീസ് പ്രതിക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

Latest Stories

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി