ബാറ്ററി ഊരിമാറ്റാനാകാത്ത ഉപകരണങ്ങള്‍ക്ക് ജറ്റ് എയര്‍ വിമാനങ്ങളില്‍ വിലക്ക്

ബാറ്ററികള്‍ ഊരിമാറ്റാനാവാത്ത സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്ക് വിമാനങ്ങളില്‍ ജറ്റ് എയര്‍വേയ്‌സ് 15 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മൊബൈല്‍ഫോണ്‍ ഒഴികെയുള്ളവയ്ക്കാണ് ബാധകം.

ഇന്‍ ബില്‍റ്റ് ബാറ്ററികളോടുകൂടിയ സ്മാര്‍ട്ട് ലഗേജുകള്‍ക്കും ബാഗേജുകള്‍ക്കും നിയന്ത്രണം ബാധകമാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വെക്കുന്ന യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ അവയുടെ ബാറ്ററികള്‍ ഊരിമാറ്റി ചെക്ക് ഇന്‍ ബാഗേജിനൊപ്പം അയക്കണം. ഇത്തരം ഉപകരണങ്ങള്‍ കൊണ്ടുപോകുന്നവര്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ ജീവനക്കാര്‍ക്ക് സത്യവാങ്മൂലം നല്‍കണം.

അയാട്ട(ഇന്റര്‍ നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍) നിര്‍ദേശപ്രകാരമാണ് നടപടി. സംഘടനയില്‍ അംഗങ്ങളായ 260 വിമാന കമ്പനികള്‍ക്കും സുരക്ഷാഭീഷണികള്‍ മുന്‍നിര്‍ത്തി സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശികമായി നിര്‍മിക്കുന്ന പവര്‍ബാങ്കുകള്‍ക്കും വിമാനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരം വസ്തുക്കളില്‍ ഉപയോഗിക്കുന്ന സീലിങ് പുട്ടികള്‍, വ്യാജബാറ്ററികള്‍, ഇലട്രോണിക്ക് സര്‍ക്യൂട്ടുകള്‍ എന്നിവ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് നടപടി.

Latest Stories

റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു

രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടലിന് ഒരാണ്ട്; ചൂരൽമല - മുണ്ടക്കൈയിൽ ഇന്ന് സർവ്വമത പ്രാർത്ഥന, ചോദ്യചിഹ്നമായി പുനരധിവാസം

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി, നാല് ജില്ലകളിൽ പുതിയ കളക്ടർമാർ

റഷ്യയിൽ വൻ ഭൂചലനം; ജപ്പാനും അമേരിക്കയ്ക്കും സുനാമി മുന്നറിയിപ്പ്

ASIA CUP: ഏഷ്യ കപ്പിൽ ഓപണിംഗിൽ സഞ്ജു ഉണ്ടാകുമോ എന്ന് അറിയില്ല, അതിന് കാരണം ആ താരങ്ങൾ: ആകാശ് ചോപ്ര

IND VS ENG: ഇന്ത്യ ആ മോശമായ പ്രവർത്തി കാണിക്കരുതായിരുന്നു, മാന്യതയില്ലേ നിങ്ങൾക്ക്: ഡെയ്ൽ സ്റ്റെയ്ൻ

IND VS ENG: അവൻ മികച്ച പ്രകടനം നടത്തി, എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്: സ്റ്റുവര്‍ട്ട് ബ്രോഡ്

വെടിനിര്‍ത്തലിന് ഒരു ലോക നേതാവും ഇടപെട്ടിട്ടില്ല, കേണപേക്ഷിച്ചത് പാകിസ്ഥാനെന്ന് മോദി, കോണ്‍ഗ്രസിന് രൂക്ഷ വിമർശനം

'ജനങ്ങളുടെ തിയറ്റർ' പ്രഖ്യാപിച്ച് ആമിർ ഖാൻ; ടിക്കറ്റ് ഒന്നിന് മുടക്കേണ്ടത്, ആദ്യ റിലീസ് 'സിതാരെ സമീൻ പർ

Asia Cup 2025: 'അവൻ ഇന്ത്യൻ ടീമിൽ കാണില്ല'; വിലയിരുത്തലുമായി ആകാശ് ചോപ്ര