'ചാവേർ' സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത് താനല്ല; തുറന്ന് പറഞ്ഞ് ടിനു പാപ്പച്ചൻ

കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിക്കുന്ന ചിത്രമാണ് ചാവേർ. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ ഹിറ്റുകള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും ചാവേറിനുണ്ട്. ടിനു ഒരുക്കിയ മുൻ സിനിമകളുടെ അതേ ജോണറായിരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.

ഇപ്പോഴിതാ റിലീസിനൊരുങ്ങി നിൽക്കുന്ന സമയത്ത് ടിനു പറഞ്ഞ ഒരു കാര്യമാണ് ചർച്ചയാകുന്നത്. ‘ചാവേർ’ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത് താനല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ടിനു പാപ്പച്ചൻ.

”ജോയേട്ടൻ തിരക്കഥയൊരുക്കിയ ചാവേർ അദ്ദേഹത്തിന് തന്നെ സംവിധാനം ചെയ്യണമെന്നുണ്ടായിരുന്നു. പിന്നെ അതൊക്കെ മാറി. ഞങ്ങളുടെ കോമൺ ഫ്രണ്ടായ സൗണ്ട് ഡിസൈനർ രംഗനാഥ് രവി വഴിയാണ് ഞാൻ അദ്ദേഹത്തിലേക്ക് എത്തിയത്. അങ്ങനെ ഞാൻ ഈ സിനിമയുടെ സംവിധായകനായി മാറി. ചിത്രത്തിൽ ഞാന്‍ ആഗ്രഹിച്ചയാളുകളെയാണ് കാസ്റ്റ് ചെയ്തത്. ജോയേട്ടന് ആദ്യം മറ്റു ചില മുഖങ്ങളെ കൊണ്ടുവരണമെന്നുണ്ടായിരുന്നു.

ആദ്യം ഈ ചിത്രം കാസ്റ്റിംഗിനെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ചിലരൊക്കെ ഓകെയായിരുന്നു, പിന്നെ സ്വാഭാവികമായും ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകുമല്ലോ, പിന്നെ ജോയേട്ടനെ ഞാൻ കൺവിൻസ് ചെയ്യുകയായിരുന്നു. ഷൂട്ടൊക്കെ കഴിഞ്ഞ് കുറച്ച് സീനൊക്കെ അദ്ദേഹം കണ്ടപ്പോള്‍ തന്നെ എല്ലാം സെറ്റാണെന്നാണ് പറഞ്ഞത്”, ടിനു പാപ്പച്ചൻ പറഞ്ഞു.

കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചാവേറിന്റെ തിരക്കഥ തയ്യാറാക്കിയത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Latest Stories

ഇമ്പാക്ട് പ്ലയർ നിയമം തുടരുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ജയ് ഷാ; കൂട്ടത്തിൽ മറ്റൊരു തീരുമാവും

വിഷ്ണുപ്രിയ വധക്കേസില്‍ ശ്യാംജിത്ത് കുറ്റക്കാരന്‍; ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം

രാഹുല്‍ ദ്രാവിഡുമായി ഇനി മുന്നോട്ടില്ല, പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി ബിസിസിഐ

ബാങ്ക് ബാലന്‍സ് കാലിയായി, കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, പക്ഷെ..: സംയുക്ത

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ വിവാദം; കണ്ടക്ടറെ ചോദ്യം ചെയ്ത് തമ്പാനൂര്‍ പൊലീസ്

IPL 2024: ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയെ ധോണിയുടേതുമായി താരതമ്യം ചെയ്ത് എബിഡി

പ്ലസ് ടു പാസായ ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ അക്കൗണ്ടിലെത്തും; സര്‍ക്കാര്‍ ആനുകൂല്യം ഉപരിപഠനത്തിനായി

അമ്മേ.. ഞാന്‍ പ്ലസ്ടു ഫെയില്‍ അല്ല, പാസ്..; ഹയര്‍ സെക്കന്‍ഡറി റിസല്‍ട്ടുമായി മീനാക്ഷി

ജയിലില്‍ നിന്നും മുന്‍ പ്രധാനമന്ത്രിയുടെ ഭീഷണി; ഇടപെട്ട് ഇസ്ലാമാബാദ് കോടതി; ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷറയെ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്

IPL 2024: കടമ്പകൾ ഏറെ, ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ ഇനി ഇതൊക്കെ സംഭവിക്കണം; മുംബൈ ഉൾപ്പെടെ കനിയണം