സര്‍ട്ടിഫിക്കറ്റിലൊക്കെ ഇപ്പോഴും ഞാന്‍ മുസ്ലിം തന്നെയാണ്, നോമ്പ് കാലത്ത് വ്രതമെടുക്കാറുണ്ട്; അനു സിത്താര പറഞ്ഞത്..

പെരുന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് നടി അനു സിത്താര പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. തലയില്‍ തട്ടമിട്ടിട്ടുള്ള നടിയുടെ പോസ്റ്റുകള്‍ നേരത്തെയും വൈറലായിരുന്നു. തന്റെ മതവിശ്വാസത്തെ കുറിച്ച് നടി അനു സിത്താര പറഞ്ഞ വാക്കുകളാണ് ഈ സാഹചര്യത്തില്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

താന്‍ പാതി മുസ്ലീം ആണെന്ന് ആയിരുന്നു അനു സിത്താര പറഞ്ഞത്. ഉപ്പ അബ്ദുള്‍ സലാം, അമ്മ രേണുക. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. ഇരു വീട്ടുകാരും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും താന്‍ ജനിച്ചതോടെ അതെല്ലാം മാറി. രണ്ട് വീട്ടുകാരും ഒരുമിച്ചു.

ഉപ്പയുടെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പ് കാലത്ത് കൃത്യമായി വ്രതം എടുക്കാറുണ്ട്. തന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ എല്ലാം മതം മുസ്ലീം എന്ന് തന്നെയാണ് കൊടുത്തിരിക്കുന്നത്. വീട്ടിലെ ആഘോഷങ്ങള്‍ക്ക് എല്ലാം ഒരു പ്രത്യേകതയുണ്ട്.

വിഷു, ഓണം ഒക്കെ വരുമ്പോള്‍ മലബാര്‍ സൈഡില്‍ എത്രയൊക്കെ സദ്യ വിളമ്പിയാലും എന്തെങ്കിലും ഒരു നോണ്‍ വെജ്ജും നിര്‍ബന്ധമാണ്. അത്തരം ആഘോഷങ്ങളില്‍ അടുക്കളയില്‍ നിന്ന് ഒരിടത്ത് നിന്ന് അമ്മൂമ്മ സദ്യ ഉണ്ടാക്കുമ്പോള്‍ അപ്പുറത്തെ സൈഡില്‍ നിന്ന് ഉമ്മൂമ്മ ബിരിയാണിയും ഉണ്ടാക്കുന്നുണ്ടാവും.

പെരുന്നാളിനും നോണ്‍വെജ് ഉമ്മൂമ്മ ഉണ്ടാക്കിയാല്‍ വെജ് ഐറ്റംസ് അമ്മമ്മയുടെ വകയായിരിക്കും എന്ന് അനു സിത്താര ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. അതേസമയം, ‘അനുരാധ ക്രൈം നമ്പര്‍ 59/2019’ എന്ന ചിത്രമാണ് അനു സിത്താരയുടെതായി ഇനി റിലീസ് ചെയ്യാനുള്ളത്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി