എന്നെ ഇഷ്ടമില്ലാത്തവര്‍ എന്തിനാണ് എന്റെ സിനിമകള്‍ കാണാന്‍ പോകുന്നത് , കാണുകയും ചെയ്യണം കുറ്റം പറയുകയും വേണം: നയന്‍താര

നവംബര്‍ 18 ന് ആയിരുന്നു ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ജന്മദിനം. ഇതേത്തുടര്‍ന്ന് സിനിമാ സുഹൃത്തുക്കളുടെയും ആരാധകരുടെയും ആശംസകളുടെ പ്രവാഹമായിരുന്നു സോഷ്യല്‍ മീഡിയയില്‍. അക്കൂട്ടത്തില്‍ നയന്‍താരയുടെ ഒരു ആദ്യകാല അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പും വൈറലായി.

ഒരു ഓണക്കാലത്ത് ഏഷ്യനെറ്റിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ആയിരുന്നു ഇതില്‍ നയന്‍താര തന്നെ കുറിച്ച് വന്ന ഗോസിപ്പുകളോട് ശക്തമായി പ്രതികരിയ്ക്കുന്നത് വീഡിയോയില്‍ കാണാം. എന്നെ ഇഷ്ടമില്ലാത്തവര്‍ എന്തിനാണ് എന്റെ സിനിമകള്‍ കാണാന്‍ പോകുന്നത് എന്നായിരുന്നു നയന്‍താരയുടെ ചോദ്യം.

എന്റെ സിനിമകള്‍ കാണുകയും വേണം, എന്നിട്ട് എന്നെ നോക്കി കുറ്റം പറയുകയും വേണം. വിമര്‍ശനങ്ങള്‍ ആവാം. നല്ല രീതിയിലുള്ള വിമര്‍ശനങ്ങളെ അംഗീകരിയ്ക്കുന്നു. അതിനപ്പുറം എന്റെ വേഷത്തെ കുറിച്ചും മറ്റും വിമര്‍ശിക്കാന്‍ എന്ത് അവകാശമാണ് നിങ്ങള്‍ക്കുള്ളത് എന്നൊക്കെ ചോദിച്ച് ക്ഷോഭിയ്ക്കുന്ന നയന്‍താരയെയാണ് വീഡിയോയില്‍ കാണുന്നത്. വിവാദങ്ങളും ഗോസിപ്പുകളും വന്നാല്‍ എനിക്ക് തോന്നുമ്പോള്‍ മാത്രമേ പ്രതികരിക്കുകയുള്ളൂ, അല്ലാതെ ഒരക്ഷരം മിണ്ടില്ല എന്നും നടി പറയുന്നുണ്ട്.

അന്ന് ആ അഭിമുഖത്തില്‍ കണ്ടതില്‍ നിന്ന് നയന്‍താരയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ആ അഭിമുഖത്തിന് ശേഷം നയന്‍താര കൂടുതല്‍ അഭിമുഖങ്ങള്‍ നല്‍കിയിരുന്നില്ല വല്ലപ്പോഴും മാത്രമാണ് ഏതെങ്കിലും ഒരു ചാറ്റ് ഷോയില്‍ താരം പങ്കെടുക്കുന്നത്. അപ്പോള്‍ വളരെ മിതത്വത്തോടെ മാത്രമേ നടി സംസാരിക്കാറുള്ളൂ.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്