പ്രജോദിന്റെ തലയില്‍ വിഗ് ആണോ? മുടി വലിച്ച് നോക്കി ആനി; ബുദ്ധിമുട്ടുകള്‍ പറഞ്ഞ് താരം! വീണ്ടും വൈറല്‍

നടന്‍ പ്രജോദിന്റെ മുടി വിഗ് ആണോയെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഒരിക്കല്‍ അമൃത ടിവിയിലെ ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ പ്രജോദ് എത്തിയപ്പോള്‍ ആനിക്കും ഇതേ സംശയം ഉണ്ടായിരുന്നു. ആനി ഈ സംശയം തീര്‍ത്തതിന്റെ വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

ഷോയില്‍ ഭാര്യയ്ക്കൊപ്പമാണ് ആണ് പ്രജോദ് എത്തിയത്. തന്റെ കുടുംബവിശേഷങ്ങളും കരിയറിനെ കുറിച്ചും സംസാരിക്കുന്നതിന് ഇടയിലാണ് ആനി മുടിയുടെ കാര്യം ചോദിച്ചത്. ‘ഒരുപാട് നാളായുള്ള എന്റെ സംശയമാണ്, ഇത് വെപ്പാണോ’ എന്നാണ് ആനി പറഞ്ഞത്.

‘അതറിയാന്‍ വലിച്ച് നോക്കിക്കോളൂ’ എന്നായിരുന്നു പ്രജോദിന്റെ മറുപടി. ആനി വലിച്ച് നോക്കി തന്റെ നാളുകളായുള്ള ആ സംശയം തീര്‍ക്കുന്നുണ്ട്, ‘വെപ്പല്ല പക്കാ ഒറിജിനല്‍’ എന്ന്. ആളുകളുടെ ഈ സംശയം കാരണം താന്‍ ഇതിലും വലിയ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്നും പ്രജോദ് പറയുന്നുണ്ട്.

ഒരിക്കല്‍ ഒരു ഗള്‍ഫ് ഷോ കഴിഞ്ഞ് പോകാന്‍ നില്‍ക്കുമ്പോള്‍ രണ്ട് പേര്‍ ഓടി വന്നു, ഒരാള്‍ തന്റെ മുടിയില്‍ പിടിച്ചു വലിച്ചിട്ട് പറഞ്ഞു, ആ ഓക്കെ പൊയ്‌ക്കോളൂന്ന്. പ്രോഗ്രാം മോശമായതിനുള്ള പ്രതികാരം തീര്‍ത്തതാവും അയാള്‍ എന്നാണ് താന്‍ ആദ്യം കരുതിയത്.

എന്നാല്‍ പിന്നീട് കാര്യം തിരക്കിയപ്പോള്‍ ആണ് പറയുന്നത്, തന്റെ മുടി വെപ്പാണോ അല്ലയോ എന്ന കാര്യത്തില്‍ അവര്‍ക്ക് ഇടയില്‍ ഒരു ബെറ്റ് ഉണ്ടായിരുന്നു എന്ന്. അതിനാണ് അവര്‍ വലിച്ച് നോക്കി വിജയിയെ തീരുമാനിച്ചത്. ഒരിക്കല്‍ ഒരു സിനിമയുടെ ലോഞ്ച് പരിപാടിക്ക് പോയി.

അവിടെ കലാഭാവന്‍ ഷാജോണ്‍, കോട്ടയം നസീര്‍ എന്നിവരൊക്കെ മുന്‍ സീറ്റില്‍ ഇരിപ്പുണ്ട്. താനും അതിന് അടുത്തുള്ള ചെയറില്‍ പോയി ഇരുന്നു. അപ്പോള്‍ തന്നെ നസീര്‍ ഇക്ക തന്നെ നോക്കിയിട്ട് പറഞ്ഞു, ‘എടാ ഇവിടെ വലിയ ടോപ്പ് ആക്ടേഴ്സിന് ഇരിക്കാനുള്ളതാണ്’ എന്ന്

അത് വല്ലാതെ ഫീല്‍ ആയി. തനിക്ക് അവരുടെ കൂടെ ഇരിക്കാനുള്ള യോഗ്യത ഇല്ലായിരിക്കും എന്ന് കരുതി മാറി നിന്നു. കുറച്ച് നേരം കഴിഞ്ഞപ്പോഴാണ് നസീര്‍ക്ക വന്ന് പറയുന്നത് ടോപ്പ് ആക്ടേഴ്‌സ് എന്ന് പറഞ്ഞാല്‍, വിഗ് വച്ചവര്‍ എന്നാണ് ഉദ്ദേശിച്ചത് എന്ന്. നോക്കിയപ്പോള്‍ എല്ലാവരും വിഗ് വച്ചവര്‍ എന്നാണ് പ്രജോദ് പറയുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ