'ഞാൻ ഒരിക്കലും ആരെയും താഴേക്ക് വലിക്കില്ല, എൻ്റെ നേരെയും അത് ചെയ്യരുത്..'; ദീപികയോട് പൊട്ടിത്തെറിച്ച് അനുഷ്ക

ബോളിവുഡിലെ പ്രിയ നായികമാരാണ് ദീപിക പദുകോണും അനുഷ്ക ശർമയും. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ബോളിവുഡിലെ രഹസ്യമായ പരസ്യമാണ്. ഇപ്പോഴിത ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് വീണ്ടും ചർച്ചയായി മാറുന്നത്. ഒരു കാലത്ത് ദീപിക പദുകോണും അനുഷ്ക ശർമയും കടുത്ത ശത്രുതയിലായിരുന്നു. അനുഷ്കയുടെ മുൻ കാമുകനായിരുന്നു രൺവീർ സിംഗുമായി ദീപിക പദുകോൺ രാമലീല എന്ന ചത്രത്തിന് ശേഷമാണ് പ്രണയത്തിലായത്. അതിന്റെ പേരിലുള്ള ചെറിയ ഈ​ഗോകൾ നടിമാർക്കിടയിൽ വർഷങ്ങൾക്ക് മുമ്പ് നില നിന്നിരുന്നു.

ഒരിക്കൽ ദീപികയ്ക്ക് ഓഫർ ചെയ്തിരുന്ന ബ്രാൻഡിങ് ഓഫർ നേടിയെടുക്കാൻ അനുഷ്ക ചില കളികൾ നടത്തിയിരുന്നുവെന്നും. അതിന്റെ പേരിൽ പരസ്യമായി നടിമാർ തർക്കിക്കുന്ന സ്ഥിതിയിലേക്കും കാര്യങ്ങൾ എത്തിയിരുന്നതും വാർത്തയായിരുന്നു. തന്നെ ദീപികയുമായി താരതമ്യപ്പെടുത്താൻ മാധ്യമങ്ങൾ ശ്രമിച്ചപ്പോൾ അതിനെതിരെ അനുഷ്ക തുറന്നടിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത ദീപികയ്ക്ക് അനുഷ്ക നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ അടക്കം വെെറലായി മാറുന്നത്.

‘താനും ദീപികയും തമ്മിൽ ഒരു സാമ്യതയുമില്ല. ഒന്നും ഞങ്ങളെ ബന്ധിപ്പിക്കുന്നുമില്ല. ഞങ്ങൾ വ്യത്യസ്ത തരം സിനിമകൾ ചെയ്യുന്നുവെന്നും’ ‘അവൾ തന്നെക്കാൾ കൂടുതൽ സിനിമകൾ ചെയ്തിട്ടുണ്ട്. താൻ വളരെ സെലക്ടീവായി സിനിമകൾ ചെയ്യുന്ന വ്യക്തിയാണ്. തനിക്ക് ആവശ്യത്തിന് ബ്രാൻഡുകൾ അസവരങ്ങൾ നൽകിയിട്ടുണ്ട്. ഓരോ ബ്രാൻഡും നിരവധി തവണ തന്നിൽ തൃപ്തരായതുകൊണ്ട് കരാർ പുതുക്കിയിട്ടുണ്ടെന്നും അനുഷ്ക പറഞ്ഞിരുന്നു.’

‘പല നായികമാരുമായും അങ്ങനെ സംഭവിക്കുമെന്ന് താൻ കരുതുന്നില്ല. താൻ ഏതെങ്കിലും രീതിയിൽ ശരിയാതുകൊണ്ടാവണം അവർ എന്നെ തിരഞ്ഞെടുത്തതെന്നും അനുഷ്ക കൂട്ടിച്ചേർത്തിരുന്നു അനുഷ്കയുടെ പരിഹാസത്തെ കുറിച്ച് കേട്ടറിവുള്ള ദീപിക പിന്നീട് ഒരു അവസരത്തിൽ അനുഷ്കയെ പരിഹസിച്ച് കമന്റ് പറഞ്ഞപ്പോൾ അതിനും നടി മറുപടി നൽകിയിരുന്നു.

‘ദീപിക യെ ജവാനി ഹേ ദീവാനി ചെയ്യുന്നുവെന്നും അനുഷ്‌കയല്ല ആ സിനിമയിൽ അഭിനയിക്കാൻ പോകുന്നതെന്നും പറഞ്ഞ് ദീപികയുടെ ഒരു സുഹൃത്ത് എന്നെ വിളിച്ചിരുന്നു.’എന്റെ സുഹൃത്തുക്കൾ അത്തരത്തിൽ മറ്റുള്ള താരങ്ങളെ വിളിക്കാറില്ല. താൻ കശ്യപിന്റെയും ഹിരാനിയുടെയും നായികയാണ്. അവൾ അയാന്റേയും മറ്റ് ചിലരുടേയുമാണെന്നാണ് മറുപടി നൽകിയത്.’

‘താൻ ഒരിക്കലും ആരെയും താഴേക്ക് വലിക്കില്ല. താൻ ദീപികയ്ക്ക് നേരെ മാലിന്യം എറിയാത്തതിനാൽ തന്റെ നേരെ മാലിന്യം എറിയുന്നത് ദീപിക നിർത്തുക. തനിക്കൊരു സ്ഥാനമുണ്ട്. ആർക്കും അത് തന്നിൽ നിന്ന് എടുക്കാൻ കഴിയില്ലന്നും’ അനുഷ്ക പറഞ്ഞു. ബോളിവുഡിലെ താരസുന്ദരിയായ അനുഷ്ക വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ഇപ്പോൾ താരത്തിന് വാമിക എന്ന ഒരു മകളുണ്ട്. അഭിനയത്തിൽ ഇല്ലെങ്കിലും നിർമാണത്തിൽ നടി സജീവമായാണ്.

Latest Stories

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍