ഷൂട്ട് ചെയ്ത് വെച്ച എപ്പിസോഡുകൾ തീർന്നു; സീരിയലുകളും പ്രദർശനം നിർത്തുന്നു !

കൊറോണ ലോക്ക്ഡൗൺ മൂലം  ഏപ്രിൽ ആദ്യ ആഴ്‌ച മുതൽ  മിനിസ്ക്രീനുകളിൽ നിന്നും സീരിയലുകളുടെ  സംപ്രേഷണം  ഇല്ലാതെയാകും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ  സീരിയലുകളുടെ ചിത്രീകരണം മാർച്ച് 31 വരെ നിർത്തിവെയ്ക്കാനായിരുന്നു മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയുടെ ആദ്യ തീരുമാനം.

ഫെഡറേഷൻ  ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസും ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയറക്ടേഴ്സ് അസോസിയേഷനും ഇന്ത്യൻ മോഷൻ പിക്ചർ പ്രോഡ്യൂസഴ്സ് അസോസിയേഷനുമാണ് സിനിമ, വെബ് സീരീസ്, സീരിയൽ എന്നിവയുടെ ഷൂട്ടിങ് നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നു.  മാർച്ച് 19 മുതൽ 31 വരെ   സിനിമകൾ,വെബ്‌സീരീസുകൾ ,സീരിയലുകൾ തുടങ്ങിയവയുടെ ഷൂട്ടിങ് നിർത്തി വെക്കാൻ നിർദ്ദേശിച്ച്  അവർ  സർക്കുലർ  ഇറക്കിയിരുന്നത്.

നിലവിൽ ഏപ്രിൽ 14 വരെ രാജ്യത്ത് ലോക്ക്ഡൗൺ നീണ്ടുനിൽക്കുന്നതിനാൽ  സീരിയലുകൾ, പ്രതിദിന പരിപാടികൾ, റിയാലിറ്റി ഷോ, വെബ്‌സീരിസ്‌ തുടങ്ങിയവയുടെ ചിത്രീകരണം അനിശ്ചിതകാലത്തേക്ക് നീളും.

ഷൂട്ട് ചെയ്തുവച്ച എപ്പിസോഡുകൾ തീരുന്നതോടെ, ഏപ്രിൽ ആദ്യ ആഴ്ചയോടെ എല്ലാ ചാനലുകളിലെയും സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും. പഴയ എ പ്പിസോഡുകൾ റീടെലികാസ്റ്റ് ചെയ്യാനാണ് നിലവിൽ  തീരുമാനമെന്നും റിപ്പോർട്ടുണ്ട്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...