സിനിമയിൽ  ദിവസവേതനത്തിന് ജോലി ചെയ്യുന്ന ആളുകള്‍ ഉണ്ട്, മറ്റൊരു ജോലിക്കും പോവാന്‍ കഴിയാതെ കഷ്ടപ്പെടുന്നവരെ പലരും കണ്ടില്ലെന്ന് നടിക്കുന്നു: മഞ്ജു സജീശന്‍

ലോക്ക് ഡൗണിനെത്തുടർന്ന് സ്തംഭനാവസ്ഥയിലാണ് സിനിമാമേഖല. ഈ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വലിയൊരു വിഭാഗം ആളുകൾക്ക് തൊഴിൽ നഷ്ടമായിരിക്കുകയാണ്.   പല സിനിമകളും റിലീസുകള്‍ മുടങ്ങി കിടക്കുന്നു.

സിനിമ മേഖലയിലെ അര്‍ഹതപ്പെട്ട വരെ പലരും  കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത്രയേറെ സിനിമയില്‍ അഭിനയിച്ചിട്ടും തനിക്കൊന്നും അമ്മ സംഘടനയുടെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും പ്രശസ്ത സിനിമ സീരിയല്‍ നടി മഞ്ജു സജീശൻ പറയുന്നു.

സിനിമാക്കാര്‍ എന്ന പേര് കാരണം  സര്‍ക്കാരും തിരിഞ്ഞ് നോക്കുന്നില്ല.  ഭര്‍ത്താവും സിനിമാമേഖലയില്‍ തന്നെയാണ് രണ്ടാള്‍ക്കും ഇപ്പോള്‍ വരുമാനമില്ല,  തനിക്ക് ഇപ്പോള്‍ ദൈവ ഭാഗ്യത്തിന് കുടുംബ വിളക്ക് എന്നൊരു സീരിയലില്‍ അവസരം കിട്ടി. പക്ഷെ ലോക്ഡൗണ്‍ വന്നപ്പോള്‍ അതും നിന്നു പോയി നടി വ്യക്തമാക്കി.

ഇനി നല്ല അവസരങ്ങള്‍ വന്നാലും പാരവയ്ക്കാന്‍ നിരവധി ആള്‍ക്കാരുണ്ട്.  മൂന്ന് ദിവസത്തെ ഷൂട്ടിങിന് വിളിച്ചിട്ട് ഒറ്റ ദിവസം കൊണ്ട് അഭിനയിപ്പിച്ച്  പ്രതിഫലവും തന്ന് തിരിച്ചയക്കുകയും ചെയ്യും എന്നും താരം കൂട്ടിച്ചേർത്തു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ