ശ്രീകുമാര്‍ എപ്പോഴും പാടാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ അതിന് അടിമയും; വീഡിയോയുമായി സ്‌നേഹ

മറിമായം എന്ന സിരീയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരങ്ങളാണ് എസ്.പി ശ്രീകുമാറും സ്‌നേഹയും. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവര്‍ വിവാഹിതരായത്. ശ്രീകുമാറിന്റെ മനോഹരമായ പാട്ടാണ് സ്‌നേഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

“”ആജ് ജാനേ കി സിദ്ദ് നാ കരോ”” എന്ന ഹിന്ദി ഗാനമാണ് ശ്രീകുമാര്‍ ആലപിക്കുന്നത്. “”അദ്ദേഹം എപ്പോഴും പാടാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് അടിമയാണ്”” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാട്ട് കലക്കി, ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല, എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

“”ആയിരം കണ്ണുമായി കാത്തിരുന്നു”” എന്ന ഗാനം ആലപിക്കുന്ന വീഡിയോയും സ്‌നേഹ പങ്കുവച്ചിരുന്നു. പഴയൊരു വീഡിയോയാണ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്.

View this post on Instagram

@s.psreekumar #aayiramkannumai #chakkappazham #lolithan #kuttumaman #sreekumar #😍😍 #marimayam

A post shared by Sneha Sreekumar (@sreekumarsneha) on

മറിമായത്തില്‍ മണ്ഡോദരി എന്ന കഥാപാത്രമായാണ് സ്‌നേഹ വേഷമിട്ടത്. ലോലിതന്‍ എന്ന കഥാപാത്രമായാണ് ശ്രീകുമാര്‍ വേഷമിട്ടത്. ജീത്തു ജോസഫ് ചിത്രം മെമ്മറീസിലെ വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രീകുമാര്‍ ഏറെ ശ്രദ്ധേയനായിരുന്നു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി