'എനിക്ക് സുഖം തന്നെയാണ് അണ്ണാ, അണ്ണന് നല്ല സുഖം ആണല്ലോ'; സാബുമോന് ഷിയാസിന്റെ മറുപടി

രജിത് കുമാറിനെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ തന്നെ പരിഹസിച്ച നടന്‍ സാബുമോന് മറുപടിയുമായി റിയാലിറ്റി ഷോ താരം ഷിയാസ് കരീം. “സാബു അണ്ണന്‍ എന്നെ പറ്റി ഇട്ടിരുന്ന പോസ്റ്റ് ഞാന്‍ കണ്ടു. എനിക്ക് സുഖം തന്നെയാണ് അണ്ണാ , അണ്ണന് നല്ല സുഖം ആണല്ലോ അത്രേം അറിഞ്ഞാല്‍ മതി.” അയ്യപ്പനും കോശിയും സിനിമയില്‍ ബിജു മേനോന്റെ തല്ലുകൊണ്ടു കിടക്കുന്ന സാബുവിന്റെ ചിത്രം പങ്കുവെച്ച് ഷിയാസ് കുറിച്ചു.

നേരത്തെ ഷിയാസിനെ പരിഹസിച്ച് നടന്‍ സാബുമോന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. ബിഗ്‌ ബോസ് സീസണ്‍ ഒന്നിന് ശേഷം ഷിയാസിനെ സ്‌ക്രീനില്‍ കാണാന്‍ പറ്റി, സുന്ദരന്‍ ആയിരിക്കുന്നു. സ്‌നേഹം സന്തോഷം എന്നായിരുന്നു ഷിയാസ് വിമാനത്താളത്തിലുള്ള ചിത്രം പങ്കുവച്ച് സാബുവിന്റെ കമന്റ്.

ബിഗ് ബോസിന്റെ ഒന്നാം സീസണില്‍ ഷിയാസിനോട് താന്‍ എവിടത്തെ മോഡലാണെന്നും, ഒരു ഫ്‌ളക്‌സില്‍ പോലും തന്നെ കണ്ടിട്ടില്ലല്ലോ എന്നും സാബു ചോദിച്ചിരുന്നു. പിന്നെ എന്റെ ഒരു ലെവലിലൊക്കെ താന്‍ എത്താന്‍ ഇനിയും പത്തുവര്‍ഷമെങ്കിലും പണിയെടുക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ മറുപടിയായി അടുത്തിടെ ഷിയാസ് താന്‍ മോഡലിങ് ചെയ്ത പരസ്യങ്ങളുടെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും വീഡിയോകളും ചേര്‍ത്തുവെച്ച് ഒരു വീഡിയോ നിര്‍മ്മിച്ച് ഷെയര്‍ ചെയ്തിരുന്നു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി