ഗുണ്ട് എറിയണം, മുളക് പൊടി കലക്കി ഒഴിക്കണം; രേഷ്മയെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് രജിത് കുമാര്‍ ആരാധകര്‍

ബിഗ് ബോസ്സ് ഷോയില്‍ നിന്ന് രജിത് പുറത്തായത് വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇപ്പോഴിതാ രേഷ്മയെ ആക്രമിക്കാന്‍ രജിത് കുമാറിനെ പിന്തുണക്കുന്നവരുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്യുരിഫൈയര്‍ രജിത് സര്‍ ആര്‍മി ഒഫിഷ്യല്‍ എന്ന ക്ലോസ്ഡ് ഫേസ്ബുക്ക് ഗ്രൂപ്പിലാണ് രേഷ്മയ്ക്ക് നല്ലൊരു സ്വീകരണം കൊടുക്കണ്ടേ എന്ന ചര്‍ച്ചയില്‍ ആക്രമണത്തിന് വിവിധ നിര്‍ദേശങ്ങള്‍. ആര്‍ ജെ സലിം ആണ് രഹസ്യഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടത്.

അതേ സമയം മറ്റൊരു ചര്‍ച്ച നടക്കുകയാണ്. ബിഗ് ബോസില്‍ നിന്ന് പുറത്തായി വരുന്ന രേഷ്മയെ എങ്ങനെ സ്വീകരിക്കണമെന്ന കാര്യത്തില്‍. പ്യൂരിഫയര്‍ രജിത് ആര്‍മി ഒഫിഷ്യല്‍ എന്ന ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ടാണിത്.

ചിലര്‍ക്ക് രേഷ്മയെ ചീമുട്ട എറിയണം, ചിലര്‍ക്ക് മുളകുവെള്ളം ഒഴിക്കണം, ചിലര്‍ക്ക് രേഷ്മയുടെ വണ്ടിയില്‍ അള്ളു വെയ്ക്കണം, ചിലര്‍ക്ക് ഗുണ്ടെറിയണം, ചിലര്‍ക്ക് കൊല്ലണം. ചിലര്‍ ഇതൊക്കെ ചെയ്യുന്നതിന് പ്രതിഫലം പ്രഖ്യാപിക്കണമെന്നും പറയുന്നുണ്ട്. എന്തായാലും എന്തെങ്കിലും ചെയ്യണമെന്ന കാര്യത്തില്‍ തൊണ്ണൂറ്റൊമ്പത് ശതമാനത്തിനും യോജിപ്പാണ്.

ഇതാണ് ഏഷ്യാനെറ്റ് ചെയ്തു വെച്ച പാതകം. വെളിവില്ലാത്ത കൂട്ടമാണ് ഇതെന്ന് എയര്‍പോര്‍ട്ടിലെ ആഘോഷം കണ്ടു മനസ്സിലായതാണ്. കൂട്ടത്തിലെ ഏതെങ്കിലുമൊരുത്തന്‍ മതി രേഷ്മയുടെ ജീവിതം താറുമാറാകാന്‍.

ഒരു പ്രേമം പൊട്ടിയാല്‍ പോലും മര്യാദയ്ക്ക് വിടാതെ ആസിഡൊഴിക്കാനും വെട്ടിക്കൊല്ലാനും ആളുള്ള നാട്ടിലാണ് ഈ കംബൈന്‍ഡ് അറ്റാക് പ്ലാന്‍ ചെയ്യുന്നത്. അതും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍.അയാളുടെ “കളിമികവ്” കണ്ടാണ് ഫാന്‍സ് ആയത് എന്ന് പറഞ്ഞവന്മാരുടെ തനിക്കൊണമാണിത്.

സത്യത്തില്‍ രജിത്തിന്റെ കളിമികവിനെപ്പറ്റി പറയുന്നവര്‍ ഏഷ്യാനെറ്റിന്റെ കളി കാണാത്തവരാണ്. രജിത്തിനെ സ്റ്റാറാക്കിയത് തന്നെ അവരാണ്. ഒരു ദിവസത്തെ ഇരുപത്തിനാലുമണിക്കൂര്‍ ഫൂട്ടേജില്‍ നിന്ന് ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമാണ് അവര്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്. അതില്‍ നിന്ന് അവര്‍ രജിത്തിന്റെ തരികിടകളിലേക്ക് ഫോക്കസ് ചെയ്തതുകൊണ്ടാണ് അയാള്‍ സ്റ്റാറാകുന്നത്.

കണ്ണില്‍ മുളകുപൊടി തേയ്ക്കുക എന്നത് ക്രൈമാണ്. അത് ഗെയിമിന്റെ പരിധിയില്‍ വരുന്ന കാര്യമേയല്ല. ഒറ്റയടിക്ക് അയാളെ അപ്പോഴേ പുറത്താക്കുന്നതിനു പകരം അവര്‍ മാക്സിമം അയാളെ അകത്തു കയറ്റാനാണ് ശ്രമിച്ചത്. അതിനാണ് രേഷ്മയെ ബലിയാടാക്കി അവരുടെ അഭിപ്രായത്തില്‍ തീരുമാനിക്കാം എന്നാക്കിയത്. അപ്പോപ്പിന്നെ അകത്തേയ്ക്കു വന്നാലും ഏഷ്യാനെറ്റിന് ലാഭം, പുറത്തേയ്ക്ക് പോയാലും കുറ്റം രേഷ്മയുടെ തലയിലും. എത്ര നൈസായിട്ട് സ്‌കൂട്ടായി എന്ന് നോക്കണം. അതുകൊണ്ടുതന്നെ രേഷ്മയുടെ സുരക്ഷ ഏഷ്യാനെറ്റിന്റെ കൂടി ചുമതലയാണ്.

https://www.facebook.com/rj.salim.3950/posts/229705984835750

Latest Stories

കൊച്ചിയിൽ ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; രാത്രി 11 മുതൽ രാവിലെ 6 വരെ സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

മുസിരിസിനപ്പുറം: കോളനിവാഴ്ചയും മസാല വ്യാപാരവും വായ്ത്താരികളും മറന്നുപോയ സമുദ്രനാഗരികത; അറബിക്കടൽ എഴുതിയ കേരളം

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; വിവാദങ്ങൾക്കിടെ വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായി രാജി വച്ചു

'വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം'; മന്ത്രി സണ്ണി ജോസഫ്

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്രം

'അമ്മ'യിൽ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കും, സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം ഏറ്റെടുക്കില്ല; രമേശ് പിഷാരടി

തിരിച്ചറിയൽ കാർഡുകളുടെ കൂമ്പാരത്തിനിടയിൽ നഷ്ടപ്പെടുന്ന ഇന്ത്യൻ പൗരത്വത്തിന്റെ രാഷ്ട്രീയം; പാസ്‌പോർട്ടുപോലും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെങ്കിൽ, ആരാണ് ഇന്ത്യൻ പൗരൻ?

മുല്ലപ്പെരിയാർ സുരക്ഷ സമിതി; കേരളത്തിന്റെ പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്

തമിഴ്നാട്ടിൽ ഡിഎംകെ-സിപിഐഎം പോര് രൂക്ഷം; പിണറായി വിജയനെ മുൻ നിർത്തി ഡിഎംകെ മുഖപത്രത്തിൽ വിമർശനം

ലഹരി കിട്ടാൻ കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരികൾ, കഞ്ചാവ് പുകച്ച് വലിക്കാൻ പപ്പായയുടെ തണ്ട്; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ