'എന്നെ കളിയാക്കിയ കൊറച്ചു പേരൊണ്ട്, അവസാനം ഒന്ന് നന്നാവാന്‍ തീരുമാനിച്ചു'; കുറിപ്പുമായി അശ്വതി

അല്‍ഫോന്‍സാമ്മ എന്ന ഒറ്റ ടിവി പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അശ്വതി. അത്രത്തോളം പ്രശസ്തിയും അംഗീകാരവുമാണ് അല്‍ഫോന്‍സാമ്മയുടെ വേഷവും ആ പരമ്പരയും അശ്വതിക്കു നേടിക്കൊടുത്തത്. തന്റെതായ അഭിനയ ശൈലിയിലൂടെ ഓരോ കഥാപാത്രങ്ങളും മികച്ചതാക്കുന്ന അശ്വതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഡയറ്റിങ്ങിലൂടെ ശരീര ഭാരം കുറച്ചതിന്റെ വിശേഷമാണ് അശ്വതി പങ്കുവെച്ചിരിക്കുന്നത്.

അശ്വതിയുടെ കുറിപ്പ്…

“അവസാനം ഒന്ന് നന്നാവാന്‍ തീരുമാനിച്ചു..ഇനിയും നന്നാവാന്‍ ഒരുപാടു ദൂരം ബാക്കി.. ആരും പേടിക്കണ്ട പോസ്റ്റിട്ടു വെറുപ്പിക്കില്ല. ഒരു കുഞ്ഞു സന്തോഷം മനസ്സില്‍ വന്നപ്പോള്‍ ഷെയര്‍ ചെയ്തതാണ്. ഒരുപാട് പേരോട് നന്ദി ഉണ്ട്. ഡെമോ കാട്ടി തന്നുവരെ എന്നെ പ്രോത്സാഹിപ്പിച്ച എന്റെ നാത്തൂനോട് Jisha Jojy, ഇ ഡയറ്റിങ്ങിലേക്കു എന്നെ കൈപിടിച്ച് നടത്തിയ അനിയത്തി Tolly Thomasയോട്, കട്ടക്ക് കൂട്ട് നിക്കുന്ന എന്റെ അച്ചായനോട്, എന്നും നീ വണ്ണം കുറക്കു പൊന്നുമോളെന്നു പറയുന്ന മമ്മിയോട്, കണ്ണിനു മുന്നിലും അല്ലാതെയും എന്നെ കളിയാക്കിയ കൊറച്ചുപേരൊണ്ട് (അവരെയൊക്കെ എനിക്ക് നല്ലപോലെ അറിയാം കെട്ടോ)എല്ലാരോടും…” വണ്ണം കുറയ്ക്കും മുമ്പും ശേഷവുമുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അശ്വതി കുറിച്ചു.

Latest Stories

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്