സുരേഷ് ഗോപി ഇറങ്ങിയപ്പോള്‍ ഏഷ്യാനെറ്റിന്റെ കുത്തക തകര്‍ന്നു; തിരുവോണ ദിനം ടിആര്‍പിയില്‍ കുതിച്ച് ഫ്‌ളവേഴ്‌സ് ടിവി; കൊച്ചു ടിവിക്കും പിന്നില്‍ അമൃത; ഓണക്കാലത്ത് ചാനല്‍ അട്ടിമറികള്‍

മലയാളം വിനോദ ചാനലുകള്‍ തമ്മിലുള്ള യുദ്ധത്തില്‍ വര്‍ഷങ്ങളായി ഏഷ്യാനെറ്റ് റാങ്കിങ്ങില്‍ നിലനിര്‍ത്തിയിരുന്ന ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റ് (ടിആര്‍പി) കുത്തക തകര്‍ത്ത് ഫ്‌ളവേഴ്‌സ് ടിവി. തിരുവോണ ദിവസം വര്‍ഷങ്ങളായി ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നത്.

എന്നാല്‍, ഇക്കുറി ആ സ്ഥാനം ഫ്‌ളവേഴ്‌സ് ടിവിയാണ് നേടിയത്. ഫ്‌ളവേഴ്‌സ് ടിവി തിരുവോണ ദിവസം രാവിലെ 11 മുതല്‍ സുരേഷ് ഗോപിയെ പങ്കെടുപ്പിച്ച്‌നടത്തിയ ഫ്‌ളവേഴ്‌സ് ടോപ്പ് സിങ്ങര്‍ ഗ്രാന്റ് ഫിനാലെ മത്സരമാണ് ചാനലിനെ റേറ്റിങ്ങില്‍ ഉയര്‍ത്തിയത്. പാച്ചുവും അത്ഭുത വിളക്കും, 2018 സിനിമയും പ്രീമിയര്‍ ചെയ്തിട്ടും ഏഷ്യാനെറ്റിന് ഫ്‌ളവേഴ്‌സിന് അടുത്തെത്താന്‍ സാധിച്ചിട്ടില്ല.

സുരേഷ് ഗോപിയുടെ വരവില്‍ 122 പോയിന്റുമായാണ് ഫ്‌ളവേഴ്‌സ് ടിവി ടിആര്‍പിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാമത് എത്തിയ ഏഷ്യാനെറ്റിന് 111 പോയിന്റുകള്‍ മാത്രം നേടാനെ സാധിച്ചുള്ളൂ. 72 പോയിന്റുമായി മൂന്നാം സ്ഥാനത്ത് സൂര്യ ടിവിയാണ്. മഴവില്‍ മനോരമ 42 പോയിന്റും സീ കേരളം 32 പോയിന്റും നേടി നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. ഏഷ്യാനെറ്റ് മൂവിസാണ് ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 23 പോയിന്റാണ് ചാനല്‍ നേടിയത്. 20പോയിന്റുമായി കൈരളി ഏഴാം സ്ഥാനത്തും 18 പോയിന്റുമായി സൂര്യ മൂവിസ് ഏട്ടാം സ്ഥാനത്തും തിരുവേണ ദിവസത്തെ ടിആര്‍പി റേറ്റിങ്ങില്‍ എത്തിയിട്ടുണ്ട്.

തിരുവേണ ദിവസം പിന്നിലായി പോയെങ്കിലും 35 ആഴ്ചയിലെ ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ 667 പോയിന്റുമായി ഏഷ്യാനെറ്റ് തന്നെയാണ് മുന്നില്‍. ഓണത്തിന് മുന്നേറ്റം കാഴ്ചവെയ്ക്കാനായെങ്കിലും ആഴ്ചയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഫ്‌ളവേഴ്‌സ് ടിവി വളരെ പിന്നില്‍ പോയി. 388 പോയിന്റുമായാണ് ചാനല്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. 292 പോയിന്റുമായി സൂര്യ മൂന്നും 275 പോയിന്റുമായി മഴവില്‍ മനോരമ നാലും 225 പോയിന്റുമായി സീ കേരളം അഞ്ചും സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്.

ടിആര്‍പിയില്‍ ആറാം സ്ഥാനത്ത് ഏഷ്യാനെറ്റ് മൂവിസാണ്. 197 പോയിന്റാണ് ചാനലിന് ലഭിച്ചത്. 136 പോയിന്റുമായി കൈരളി ടിവി ഏഴാം സ്ഥാനത്തും 130 പോയിന്റുമായി ഏട്ടാം സ്ഥാനത്തും ഏഷ്യാനെറ്റ് പ്ലസ് 99 പോയിന്റുമായി ഒന്‍പതാം സ്ഥാനത്തും 88 പോയിന്റുമായി കൈരളി വി പത്തും സ്ഥാനത്തുമാണ് ടിആര്‍പിയില്‍ ഇടം പിടിച്ചിരിക്കുന്നത്. 11 സ്ഥാനത്ത് 88 പോയിന്റുമായി കൊച്ചുടിവിയാണ്. ടിആര്‍പിയില്‍ ഏറ്റവും പിന്നില്‍ അമൃത ടിവിയാണ്. ഓണക്കാലമായിട്ടും ചാനലിന് 69 പോയിന്റുകള്‍ നേടാന്‍മാത്രമാണ് സാധിച്ചത്.

Latest Stories

25.20 കോടിക്ക് വിളിച്ചെടുത്തെങ്കിലും കാര്യമില്ല, ഗ്രീനിന് ലഭിക്കുക 18 കോടി മാത്രം; കാരണമിത്

ഐപിഎലിൽ ചരിത്രം കുറിച്ച് കാമറൂൺ ​ഗ്രീൻ‌; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചു; ബിഗ് ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റിൽ

ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി; അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

'കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും, കേന്ദ്രസർക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനം'; മന്ത്രി സജി ചെറിയാൻ

അവകാശങ്ങളിൽ നിന്ന് ‘യോജന’-ലേക്കുള്ള വലിയ ഇടിച്ചിൽ

'ഭക്തരെ അപമാനിച്ചു, പാട്ട് പിൻവലിക്കണം'; പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

കിഫ്ബി മസാല ബോണ്ട് കേസ്; ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

നാഷണല്‍ ഹെറാള്‍ഡ്: രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കുമെതിരായ ഇഡിയുടെ കേസ് നില നില്‍ക്കില്ലെന്ന് ഡല്‍ഹി കോടതി; ഇഡിയുടെ കുറ്റപത്രം തള്ളി

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന; മലയാളത്തിന്റെ അഭിമാന താരമെന്ന് മന്ത്രി ശിവന്‍കുട്ടി