'എനിക്ക് കൃഷി ഇഷ്ടമല്ല, അതുകൊണ്ട് കര്‍ഷകന്‍ വേദിയില്‍ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയാന്‍ പറ്റുമോ'; വിമര്‍ശിച്ച രാഷ്ട്രീയ നേതാവിന് മറുപടിയുമായി മഞ്ജു പത്രോസ്

പൊതു ചടങ്ങില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ രാഷ്ട്രീയ നേതാവിന് അതേ വേദിയില്‍ തന്നെ തന്നെ മറുപടി നല്‍കി നടി മഞ്ജു പത്രോസ്. പരുമ്പിലാവില്‍ വച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയില്‍ സംസാരിക്കുന്ന മഞ്ജുവിന്റെ വീഡിയോ നടന്‍ കിഷോര്‍ സത്യയാണ് പങ്കുവച്ചിരിക്കുന്നത്. അഭിനയം എന്നത് ഒരു തൊഴില്‍ മേഖലയാണെന്ന് മഞ്ജു വ്യക്തമാക്കി.

”സീരിയില്‍ നടികള്‍ വരുന്നത് എനിക്കിഷ്ടമല്ല. ഞാന്‍ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്ന് അറിയില്ല. എന്തായാലും ഇതൊരു തൊഴില്‍ മേഖലയലാണ്.”

”അത്ര ഈസിയല്ല ഒരു മേഖലയിലും മുമ്പില്‍ എത്താന്‍. എനിക്ക് കൃഷി ഇഷ്ടമല്ല. അതുകൊണ്ട് ഒരു കര്‍ഷകന്‍ വേദിയില്‍ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാര്‍ ആലോചിച്ചാല്‍ കൊള്ളാം” എന്നാണ് മഞ്ജു പറഞ്ഞത്. അഭിമാനമായി മഞ്ജു എന്ന കുറിപ്പോടെയാണ് ഈ വീഡിയോ കിഷേര്‍ സത്യ പങ്കുവച്ചിരിക്കുന്നത്.

കിഷോര്‍ സത്യയുടെ കുറിപ്പ്:

അഭിമാനമായി മഞ്ജു പത്രോസ്. കഴിഞ്ഞ ദിവസം കുന്നംകുളത്ത് കുടുംബശ്രീ യുടെ ഒരു പരിപാടിയില്‍ ക്ഷണിച്ചതനുസരിച്ചു അഭിനേത്രി മഞ്ജു പത്രോസ് പങ്കെടുത്തു. എന്നാല്‍ ആ പരിപാടിയില്‍ പങ്കെടുത്ത ഒരു രാഷ്ട്രീയ നേതാവ് ടെലിവിഷന്‍ പരമ്പരകളെയും സീരിയല്‍ നടിമാരെയും അപമാനിക്കുന്ന തരത്തില്‍ വേദിയില്‍ വച്ച് സംസാരിക്കുകയുണ്ടായി. വേദനിച്ചെങ്കിലും തെല്ലും കൂസാതെ അദ്ദേഹത്തിന് മഞ്ജു വേദിയില്‍ വച്ച് തന്നെ മറുപടി പറഞ്ഞു.

സദസിലെ സ്ത്രീ കൂട്ടായ്മ കൈയ്യടികളോടെ അവരുടെ വാക്കുകളെ സ്വീകരിച്ചു. സ്ത്രീ ശക്തീകരണത്തിന്റെ മുഖമുദ്രയായ കുടുംബശ്രീ പരിപാടിയില്‍ വച്ചാണ് മഞ്ജുവിന് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നുവെന്നത് ഒരു കാവ്യാനീതിയാവാം! ആര്‍ക്കും സിനിമയോ നാടകമോ സീരിയലോ കാണുകയോ കാണാതിരിക്കുകയുയോ ചെയ്യാം.

അത് ആ വ്യക്തിയുടെ പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്, എന്നാല്‍ ക്ഷണിക്കപ്പെട്ട അതിഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന കലാകാരനെയോ കലാകാരിയെയോ തന്റെ വ്യക്തിഗത ഇഷ്ടക്കേടിന്റെ പേരില്‍ അപമാനിക്കുന്നത് ശുദ്ധ അസംബന്ധമാണ്, അങ്ങേയറ്റം അപലപനീയവുമാണ് ആത്മധൈര്യം ചോരാതെ തന്നിലെ സ്ത്രീത്വത്തെയും കലാകാരിയെയും അഭിമാനത്തോടെ ആ വേദിയില്‍വച്ച് ഉയര്‍ത്തിപ്പിടിച്ച മഞ്ജു പത്രോസിനു അഭിനന്ദനങ്ങള്‍…. ആദരവ്….

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി