സുഹൃത്തിന്റെ താലി കെട്ട് കണ്ടപ്പോള്‍ മാറി നിന്ന് കരയുകയായിരുന്നു, എന്റെ കല്യാണം മുടങ്ങി ഗയ്‌സ്..; വെളിപ്പെടുത്തി കാര്‍ത്തിക് സൂര്യ

തന്റെ വിവാഹം മുടങ്ങി പോയതിനെ കുറിച്ച് പറഞ്ഞ് വ്‌ളോഗറും അവതാരകനുമായ കാര്‍ത്തിക്ക് സൂര്യ. മെയ് 7ന് നടക്കാനിരുന്ന വിവാഹം കഴിഞ്ഞ ജനുവരിയില്‍ തന്നെ മുടങ്ങിയെന്ന് കാര്‍ത്തിക് സൂര്യ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. എന്നാല്‍ തന്റെ ഭാവിവധുവിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും കാര്‍ത്തിക് പങ്കുവച്ചിട്ടില്ല.

മെയ് ഏഴിന് ആയിരുന്നു എന്റെ കല്യാണം നടക്കേണ്ടിയിരുന്നത്. പക്ഷെ വിവാഹം മുടങ്ങി. ജനുവരി ആയപ്പോഴേക്കും പ്രണയം തകര്‍ന്നു. ഇത്രയും നാള്‍ നിങ്ങളോട് ഇതേ കുറിച്ച് പറയാതിരുന്നത് ഞാന്‍ ഓക്കെയായിരുന്നില്ല എന്നതു കൊണ്ടാണ്.

ഈ ബന്ധം നടക്കുമെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണ് പ്രണയം വീട്ടില്‍ പറഞ്ഞതും വിവാഹം ഉറപ്പിച്ചതും. എന്നാല്‍ ഞാന്‍ ഇത് സംബന്ധിച്ച വീഡിയോയും മറ്റും നല്‍കാത്തതിനാല്‍ പലരും കാര്യങ്ങള്‍ ഊഹിച്ച് കാണും. പക്ഷെ വിവാഹം ഉറപ്പിച്ച ശേഷം ഒരുപാട് കാര്യങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി.

മനസമാധാനം ജീവിതത്തില്‍ നിന്നും നഷ്ടമാവുകയും ചെയ്തിരുന്നു. രണ്ടുപേരും സംസാരിച്ച് ഒത്തുപോകില്ലെന്ന് മനസിലായപ്പോള്‍ പിരിഞ്ഞു. പ്രണയം സ്റ്റോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ കൈവിട്ട് പോയി. അതുകൊണ്ടാണ് വീഡിയോയും മറ്റും ചെയ്യാതിരുന്നത്.

ഇനി ഞാനായി പ്രേമിച്ച് ആരേയും ലൈഫിലേക്ക് കൊണ്ടുവരില്ലെന്ന് വീട്ടുകാര്‍ക്ക് വാക്ക് കൊടുത്തു. ഇപ്പോള്‍ അവര്‍ എനിക്ക് വേണ്ടി വിവാഹം നോക്കുകയാണ്. സുഹൃത്തിന്റെ കല്യാണത്തിന് പോയിട്ട് താലി കെട്ട് കഴിഞ്ഞപ്പോള്‍ മാറി നിന്ന് കരയുകയായിരുന്നു ഞാന്‍.

ഇതെല്ലാം മനസിലാക്കി മൂവ് ഓണ്‍ ചെയ്യാന്‍ എനിക്ക് മൂന്ന്, നാല് മാസം എടുത്തു ഫെബ്രുവരി, മാര്‍ച്ചൊക്കെ ആയപ്പോഴേക്കും താങ്ങാന്‍ പറ്റാതെ എല്ലാ ദിവസവും ഇരുന്ന് കുടിക്കുമായിരുന്നു എന്നാണ് കാര്‍ത്തിക് സൂര്യ പറഞ്ഞത്.

Latest Stories

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി