കോണ്ടാക്ട് ലെന്‍സ് വച്ചതോടെ കണ്ണ് പോയി, കാണാനും ഉറങ്ങാനും വയ്യ..; നടി ചികിത്സയില്‍

കോണ്ടാക്ട് ലെന്‍സ് ധരിച്ചതിനെ തുടര്‍ന്ന് നടിയുടെ കണ്ണുകള്‍ക്ക് പരിക്ക്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ‘ദില്‍ സേ ദില്‍ തക്’, ‘നാഗിന്‍ 4’ എന്നീ ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധ നേടിയ നടി ജാസ്മിന്‍ ഭാസിന്റെ കണ്ണുകള്‍ക്കാണ് പരിക്കേറ്റത്. കാണനോ ഉറങ്ങാനോ തനിക്ക് പറ്റുന്നില്ല എന്നാണ് ജാസ്മിന്‍ പറയുന്നത്.

”ജൂലായ് 17ന് ഞാന്‍ ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയ്ക്കായി തയ്യാറെടുക്കുമ്പോള്‍ ഞാന്‍ ലെന്‍സ് ധരിച്ചു. എന്നാല്‍ അവ ധരിച്ചതിന് ശേഷം എന്റെ കണ്ണുകള്‍ വേദനിക്കാന്‍ തുടങ്ങി. വേദന കൂടി കാര്യം വഷളായപ്പോള്‍ ഡോക്ടറെ കാണിക്കാമെന്ന് വിചാരിച്ചു.”

”പക്ഷേ ആ പരിപാടിയി പങ്കെടുക്കാം എന്നു വാക്ക് കൊടുത്തതിനാല്‍ ജോലിയുടെ പ്രതിബദ്ധത മൂലം ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ പരിപാടിയില്‍ സണ്‍ഗ്ലാസ് ധരിച്ചു, എന്നാല്‍ ക്രമേണ എനിക്കൊന്നും കാണാന്‍ പറ്റാതായി. പിന്നീട് ഞങ്ങള്‍ ഒരു നേത്രരോഗവിദഗ്ദ്ധന്റെ അടുത്തെത്തി.”

”അദ്ദേഹമാണ് എന്റെ കോര്‍ണിയയ്ക്ക് കേടുപാടുകള്‍ സംഭവിച്ച കാര്യം പറഞ്ഞത്. കണ്ണുകള്‍ക്ക് ബാന്‍ഡേജ് ഇട്ടു. അടുത്ത ദിവസം, ഞാന്‍ മുംബൈയിലെത്തി ഇവിടെ ചികിത്സ തുടര്‍ന്നു. എനിക്ക് വല്ലാത്ത വേദനയുണ്ട് കണ്ണില്‍. ഡോക്ടര്‍മാര്‍ പറയുന്നത് അടുത്ത നാലഞ്ചു ദിവസത്തിനുള്ളില്‍ ഞാന്‍ സുഖം പ്രാപിക്കും എന്നാണ്.”

”അതുവരെ, എനിക്ക് കണ്ണുകളെ നന്നായി പരിപാലിക്കേണ്ടതുണ്ട്, കാരണം എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല. ഞാന്‍ ഉറങ്ങാന്‍ പോലും പാടുപെടുകയാണ്” എന്നാണ് ജാസ്മിന്‍ പറയുന്നത്. പഞ്ചാബി ചിത്രമായ ‘അര്‍ദാസ് സര്‍ബത് ദേ ഭല്ലേ ദീ’യില്‍ ആണ് ജാസ്മിന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്