ഓഡിഷന് വിളിച്ച് ബോധം കെടുത്താന്‍ ശ്രമിച്ചു, അന്ന് പതിനാറ് വയസേ ഉണ്ടായിരുന്നുള്ളു..: നടി രശ്മി

കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നേരത്തെ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് നടി രശ്മി ദേശായ്. പതിനാറാം വയസില്‍ നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് രശ്മി ഇപ്പോള്‍. ഉത്തരണ്‍, ദില്‍സേ ദില്‍ തക് തുടങ്ങിയ സീരിയലുകളിലൂടെയും റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെയും ശ്രദ്ധ നേടിയ താരമാണ് രശ്മി.

ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് കാസ്റ്റിങ് കൗച്ച് നേരിട്ടതിനെ കുറിച്ച് നടി പറഞ്ഞത്. ഒരു ഓഡിഷന് വിളിച്ചു. അവിടെ ചെന്നപ്പോള്‍ അയാള്‍ അല്ലാതെ മറ്റാരും അവിടെ ഇല്ലായിരുന്നു. വെറും പതിനാറ് വയസ് ആയിരുന്നു എനിക്ക് അന്ന് പ്രായം. എന്നെ ബോധരഹിതയാക്കാന്‍ അയാള്‍ ശ്രമിച്ചു.

എനിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഒരു വിധത്തില്‍ അവിടെ നിന്ന് പുറത്തെത്തുകയും ചെയ്തു. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഞാന്‍ എല്ലാക്കാര്യവും എന്റെ അമ്മയോട് പറഞ്ഞു. അടുത്ത ദിവസം ഓഡിഷന് വിളിച്ചയാളെ കാണാന്‍ അമ്മയ്ക്കൊപ്പം ഞാന്‍ പോയി. അവിടെ ചെന്ന അമ്മ, അയാളുടെ കരണത്തടിച്ചു എന്നാണ് രശ്മി പറയുന്നത്.

കാസ്റ്റിങ് കൗച്ച് എന്നത് യാഥാര്‍ഥ്യമാണെന്നും രശ്മി പറയുന്നുണ്ട്. എങ്കിലും എല്ലാ ഇന്‍ഡസ്ട്രിയിലും നല്ല വ്യക്തികളും മോശം വ്യക്തികളുമുണ്ട്. പില്‍ക്കാലത്ത് അതിശയിപ്പിക്കും വിധത്തിലുള്ള ആളുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ തനിക്ക് സാധിച്ചെന്നും രശ്മി വ്യക്തമാക്കുന്നുണ്ട്.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ