ഈ അന്ധഗായകനെ പരിചയപ്പെടുത്തിയ ഫ്‌ളവേഴ്‌സ് ചാനലിന് ഒരു കൈയടി

മറ്റ് റിയാലിറ്റി ഷോകളില്‍നിന്ന് വ്യത്യസ്തമാണ് ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവം. പേരിനൊപ്പം കോമഡിയുണ്ടെങ്കിലും എന്നും പുതിയ കലാകാരന്മാരെ പരിചയപ്പെടുത്തുന്നതില്‍ ഈ പരിപാടി പുലര്‍ത്തുന്ന ജാഗ്രത പ്രശംസനീയമാണ്. മിമിക്രിയിലും പാട്ടിലും അത്ഭുതങ്ങള്‍ വിരിയിക്കുന്ന പ്രതിഭകളെയാണ് കോമഡി ഉത്സവം സ്ഥിരമായി അവതരിപ്പിക്കുന്നത്. അത്തരത്തില്‍ ഫ്‌ളവേഴ്‌സ് അവതരിപ്പിച്ച ഒരു അന്ധഗായകന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലയാണ്.

https://www.facebook.com/varietymedia.in/videos/1605568766155440/

കാസർഗോഡ് സ്വദേശിയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോകുല്‍ രാജ്. സോഷ്യ‍ല്‍ മീഡിയയില്‍ ഗോകുലിന്‍റെ പരിപാടിക്ക് ഏറെ ആരാധകരുണ്ടെന്ന് കണ്ട് തന്നെയാണ് ഫ്ളവേഴ്സ് ഗോകുലിനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. പരിപാടിക്ക് ശേഷം ഗോകുലിന്‍റെ പ്രശസ്തി കേരളക്കരയാകെ വ്യാപിച്ചു. കലാഭവന്‍ മണിയുടെ പാട്ടുകള്‍ ഗോകുല്‍ ആലപിച്ചതിന് പ്രത്യേക ആകര്‍ഷണീയത ആയിരുന്നെന്ന് പരിപാടിയിലെ വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

ശാസ്ത്രീയമായി ഗോകുൽ സംഗീതം പഠിച്ചിട്ടില്ല. പാട്ടിൽ മാത്രമല്ല വാദ്യോപകരണങ്ങളിലും ഗോകുലിന് പ്രാവീണ്യമുണ്ട്. നടനും ആര്‍.ജെയുമൊക്കെയായ മിഥുനാണ് ഈ പരിപാടിയുടെ അവതാരകന്‍. ടിനി ടോം, ഗിന്നസ് പക്രു തുടങ്ങിയവരാണ് ഈ പരിപാടിയുടെ വിധികര്‍ത്താക്കള്‍.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ