സെക്‌സിന് വേണ്ടിയല്ല ഞാന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ തമ്മില്‍ 9 വയസ് മാത്രമാണ് വ്യത്യാസമുള്ളത്.. ഒരുത്തന്റെയും നാവ് മൂടിക്കെട്ടാന്‍ പറ്റില്ല; പ്രതികരിച്ച് ക്രിസും ദിവ്യയും

നടന്‍ ക്രിസ് വേണുഗോപാലിന്റെയും നടി ദിവ്യ ശ്രീധറിന്റെയും വിവാഹത്തിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇരുവരുടെയും പ്രായ വ്യത്യാസമാണ് ചര്‍ച്ചയായത്. ഈ ആക്രമണങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിവ്യയും ക്രിസും ഇപ്പോള്‍. തങ്ങള്‍ തമ്മില്‍ ഒമ്പത് വയസിന്റെ പ്രായവ്യത്യാസം മാത്രമേയുള്ളു എന്നാണ് ഇരുവരും പറയുന്നത്.

നാലാളെ അറിയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആളുകളുടെ പ്രതികരണം പോസിറ്റിവ് ആയിരുന്നില്ല. എന്തിനാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നിപ്പോയി. കല്യാണം കഴിക്കുന്നത് ഇത്ര തെറ്റാണോ. നമ്മുടെ ജീവിതത്തില്‍ വരുന്ന ഓരോരെ പ്രശ്‌നങ്ങള്‍ കൊണ്ടല്ലേ രണ്ടാം വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അത് ഇത്രയും വലിയ തെറ്റാണോ?

ഇവരുടെ ജീവിതം അങ്ങനെയായതു കൊണ്ടാകും ആ രീതിയില്‍ സംസാരിക്കുന്നത്. ഇങ്ങനെയൊക്കെയുള്ള കമന്റുകള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്രയും മോശം കമന്റുകള്‍ വരുമെന്ന് വിചാരിച്ചില്ല. സെക്‌സിന് വേണ്ടിയല്ല ഞാന്‍ കല്യാണം കഴിച്ചത്. എന്റെ മക്കളെ സുരക്ഷിതരാക്കണം, അവര്‍ക്കൊരു അച്ഛന്‍ വേണം. എന്റെ ഭര്‍ത്താവ് എന്ന് പറയാന്‍ ഒരാളും എനിക്കൊരു ഐഡന്റിറ്റിയും വേണം.

സെക്‌സ് മാത്രമാണ് ജീവിതമെന്ന് എഴുതിവച്ചിട്ടുണ്ടോ. സെക്‌സ് ഇല്ലാതെയും ജീവിക്കാന്‍ പറ്റില്ലേ? ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സെക്‌സ്. 60 വയസുള്ള ആള്‍ നാല്‍പതുകാരിയെ വിവാഹം ചെയ്തു എന്നൊക്കെയാണ് വാര്‍ത്തകള്‍. ഇദ്ദേഹത്തിന് 49 വയസും എനിക്ക് 40 വയസുമാണ്. ഞാന്‍ 84ല്‍ ആണ് ജനിച്ചത്. ഇദ്ദേഹം 75ലും.

ഇനി 60 വയസ് എന്ന് പറയുന്നവര്‍ പറഞ്ഞോട്ടെ. ഇവര്‍ പച്ചയ്ക്ക് പറയുന്നതു പോലെ അറുപതുകാരന്റെ കൂടെ നാല്‍പതോ അന്‍പതോ വയസുള്ള ഞാന്‍ താമസിച്ചാല്‍ എന്താണ് പ്രശ്‌നം. അറുപതോ എഴുപതോ പ്രായമുള്ള ആളുകള്‍ക്ക് ഇവിടെ വിവാഹം ചെയ്തു കൂടെ. ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം. പക്ഷേ ഒരുത്തന്റെയും നാവ് മൂടിക്കെട്ടാന്‍ പറ്റില്ല.

നമ്മുടെ സമൂഹം ഇങ്ങനെയാണ്, അതുകൊണ്ട് തന്നെ നാടും നന്നാകില്ല എന്നാണ് ദിവ്യ ശ്രീധര്‍ പറയുന്നത്. അതേസമയം, ഒക്ടോബര്‍ 30ന് ആണ് ദിവ്യയും ക്രിസും വിവാഹിതരായത്. സീരിയലുകളില്‍ ക്യാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. പത്തരമാറ്റ് എന്ന സീരിയലിലെ മുത്തച്ഛനായി എത്തിയ ക്രിസ് വേണുഗോപാല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമാണ്.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ