'ബ്രേക്കിംഗ് ബാഡ്' നായകന്റെ വസ്ത്രം ലേലത്തില്‍; ലഭിച്ചത് റെക്കോഡ് തുക!

ഹിറ്റ് സിനിമകളിലും സിരീസുകളിലും പ്രധാന കഥാപാത്രങ്ങള്‍ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമൊക്കെ ലേലത്തിന് വയ്ക്കാറുണ്ട്. പല സാധനങ്ങളും റെക്കോര്‍ഡ് തുകയ്ക്കാണ് ലേലത്തില്‍ പോകാറുള്ളത്. ‘ബ്രേക്കിംഗ് ബാഡ്’ എന്ന ടെലിവിഷന്‍ സീരിസിലെ നായകന്റെ വസ്ത്രവും ലേലത്തില്‍ വച്ചിരുന്നു.

ബ്രേക്കിംഗ് ബാഡിലെ നായക കഥാപാത്രമായ വാള്‍ട്ടര്‍ വൈറ്റിന്റെ അടിവസ്ത്രമാണ് അണിയറ പ്രവര്‍ത്തകര്‍ ലേലത്തിന് വച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് ഈ അടിവസ്ത്രം ലേലത്തില്‍ പോയിരിക്കുന്നത്. ബ്രയാന്‍ ക്രാന്‍സ്റ്റണ്‍ അവതരിപ്പിച്ച കഥാപാത്രമാണ് വാള്‍ട്ടര്‍ വൈറ്റ്.

ഫെബ്രുവരി 13ന് ആരംഭിച്ച ലേലം 27ന് ആണ് അവസാനിച്ചത്. ഇത് 5000 ഡോളര്‍ വരെ നേടുമെന്നാണ് കരുതിയിരുന്നതെങ്കില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള പ്രതികരണമാണ് ബ്രേക്കിംഗ് ബാഡ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അവസാനം വിറ്റുപോയത് ആറിരട്ടിയിലധികം ഉയര്‍ന്ന തുകയ്ക്കാണ്.

32,500 ഡോളര്‍ (26.8 ലക്ഷം രൂപ) ആണ് അടിവസ്ത്രം ലേലം ചെയ്തതിലൂടെ നേടിയിരിക്കുന്നത്. സാക്‌സ് അണ്ടര്‍വെയര്‍ എന്ന അടിവസ്ത്ര നിര്‍മ്മാണ കമ്പനിയാണ് ലേലത്തില്‍ വിജയിച്ചിരിക്കുന്നത്. 2008 ജനുവരിയില്‍ അമേരിക്കന്‍ ചാനലായ എഎംസിയില്‍ വന്ന സീരിസ് ആണ് ബ്രേക്കിംഗ് ബാഡ്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്