ബിഗ് ബോസ് സീസണ്‍ 6 വരുന്നു; അവതാരകന്‍ നാഗാര്‍ജ്ജുന

ബിഗ് ബോസിന്റെ തെലുങ്ക് പതിപ്പ് പുതിയ സീസണ്‍ പ്രഖ്യാപിച്ചു. ആറാം സീസണിന്റെ പ്രൊമോ അടക്കമാണ് പ്രഖ്യാപനം. സ്റ്റാര്‍ മാ ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഷോയുടെ അവതാരകന്‍ നാഗാര്‍ജുന അക്കിനേനിയാണ്. തുടര്‍ച്ചയായ നാലാം തവണയാണ് നാഗാര്‍ജുന ഷോയുടെ അവതാരകനാവുന്നത്.

ഷോയുടെ ഉദ്ഘാടന എപ്പിസോഡ് എന്നായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇത് സെപ്റ്റംബര്‍ 4ന് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി സെപ്റ്റംബര്‍ ആദ്യ വാരമാണ് തെലുങ്ക് ബിഗ് ബോസ് ആരംഭിക്കാറ്. സെപ്റ്റംബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ രണ്ട് സീസണുകളും. സീസണ്‍ 5 അവസാനിച്ചത് 2021 ഡിസംബര്‍ 19ന് ആയിരുന്നു.

വി ജെ സണ്ണി ആയിരുന്നു അഞ്ചാം സീസണിലെ ടൈറ്റില്‍ വിജയി. ഷണ്‍മുഖ് ജസ്വന്ത് ആയിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്പ്. ബിഗ് ബോസ് മലയാളത്തില്‍ സീസണ്‍ 4 ആണ് അവസാനിച്ചത്. ജൂലൈ 3ന് ഗ്രാന്‍ഡ് ഫിനാലെ നടന്ന സീസണില്‍ ദില്‍ഷ പ്രസന്നന്‍ ആണ് വിജയി ആയത്.

ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ ടൈറ്റില്‍ വിജയി എന്ന പ്രത്യേകതയും ദില്‍ഷയുടെ വിജയത്തിന് ഉണ്ട്. ബ്ലെസ്‌ലി ആയിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്പ്. ജനപ്രീതിയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സീസണില്‍ ജനപ്രീതി നേടിയ നിരവധി മത്സരാര്‍ഥികളും ഉണ്ടായി.

Latest Stories

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ